കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്ത. മദ്രസ പഠനത്തിന് കോട്ടം വരാത്ത വിധം പഠനം ക്രമീകരിക്കാൻ ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണമെന്നണ് നിർദേശം.
സ്‌കൂൾ സമയം വൈകീട്ട് അര മണിക്കൂർ കൂടി നീട്ടുക. ഓണം, ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കുക, മധ്യവേനൽ അവധി കുറയ്‌ക്കുക, എന്നിങ്ങനെയുള്ള വിചിത്രമായ നിർദ്ദേശങ്ങളാണ് സമസ്ത മുന്നോട്ട് വച്ചിരിക്കുന്നത്.
സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കാനുമാണ് സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗത്തിന്റെ തീരുമാനം .മതം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. മതവും വിദ്യാഭ്യാസവും മാറ്റിനിർത്താൻ ആകില്ല. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ പിന്നോട്ടില്ലെന്നാണ് സമസ്തയുടെ നിലപാട്
















