മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ ഇളകി വീണു. രണ്ട് നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവര്‍ക്ക് തലയ്‌ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയാക്കായി പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനല്‍ ആണ് വൈകിട്ട് നിലം പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: