മുംബൈ: ബിസ്കറ്റും സോപ്പും സൗന്ദര്യവസ്തുക്കളും ഉള്‍പ്പെടെ അതിവേഗം ചലിക്കുന്ന ഉപഭോക്തൃവിഭവങ്ങള്‍ വില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്ന കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായി എത്തുന്ന വനിത എന്ന പേരിന് അര്‍ഹയാവുകയാണ് കേരളത്തില്‍ വേരുകളുള്ള മുംബൈയില്‍ ജനിച്ചുവളര്‍ന്ന പ്രിയാനായര്‍.
ബ്രിട്ടന്‍ ആസ്ഥാനമായ ബഹുരാഷ്‌ട്രക്കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യന്‍ വിഭാഗമായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സിഇഒയും എംഡിയുമായി തലപ്പത്തേക്ക് എത്തുന്ന ചരിത്രത്തിലെ ആദ്യവനിതയാണ് 53കാരിയായ പ്രിയാ നായര്‍. യൂണിലിവറിന്റെ ബ്യൂട്ടി ആന്‍റ് വെല്‍ബിയിംഗ് വിഭാഗത്തിന്റെ മേധാവിയാണ് ഇപ്പോള്‍ പ്രിയാനായര്‍. ആഗസ്ത് ഒന്നിന് പുതിയ പദവി ഏറ്റെടുക്കും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഭര്‍ത്താവ് മന്‍മോഹന്‍ ബിസിനുകാരനാണ്. മകള്‍ മേഹകിന് 13 വയസ്സ് പ്രായം.
ഇന്ത്യന്‍ വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ പ്രിയയ്‌ക്കുണ്ടെന്നതാണ് ഈ റോളിലേക്ക് തെരഞ്ഞെടുക്കാന്‍ പ്രധാനകാരണമായി കമ്പനിയുടെ ചെയര്‍പേഴ്സണായ നിതിന്‍ പരാഞ്ജ്പേ പറയുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ഭാരതത്തില്‍ നാളേയ്‌ക്ക് വഴികാട്ടാന്‍ പ്രിയാനായര്‍ക്ക് കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു.
1995ല്‍ സെയില്‍സ് ഡിവിഷനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയായിരുന്നു പ്രിയാനായര്‍. പക്ഷെ അപ്പോഴും മുംബൈയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംബിഎ നല്‍കിയ ആത്മവിശ്വാസം കൂട്ടായുണ്ടായിരുന്നു. പിന്നീട് ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ബിസിനസും മാനേജ്മെന്‍റും പഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: