കൊച്ചി : സെൽഫി വിവാദമാക്കുന്ന മാധ്യമങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് യുവരാജ് ഗോകുൽ . പരമാവധി ക്രൗഡ് കാമറയില്‍ കിട്ടണം എന്ന ഉദ്ദേശത്തില്‍ ഏടുത്ത സെല്‍ഫിയെ ദുര്‍വ്യഖ്യാനിക്കുന്നത് ശരിയല്ലെന്നും, ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് . അതുയര്‍ത്തി പിടിച്ചതിന് ഒരുപാട് തല്ല് കൊണ്ടിട്ടുണ്ട് . മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ എന്ന് ഉറപ്പാണെന്നും യുവരാജ് ഗോകുൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
എന്നെ ഇന്ന് വരെ ആരേലും ഏതേലും വലിയ വേദികളില്‍ കണ്ടിട്ടുണ്ടോ ??
എത്ര വലിയ പരിപാടിയിലും എന്റെ സെല്‍ഫികളൊക്കെ ഏതേലും ഒരു കോണില്‍ നിന്ന് തന്നെയേ ഉണ്ടാകാറുള്ളൂ….
കസേരയ്‌ക്ക് വേണ്ടി തല്ലുണ്ടാക്കിയ ചരിത്രം ഒന്നും ആര്‍ക്കും പറയാനുണ്ടാകില്ല എന്ന് എനിക്കുറപ്പാണ്….
2022ല്‍ വലിയ വിവാദവും വിജയവുമായി മാറിയ ഹിന്ദു സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നപ്പോഴും, സമാപന ദിവസം ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള സാര്‍, കേന്ദ്ര മന്ത്രി വി. മുരളിയേട്ടന്‍, വത്സേട്ടന്‍ തുടങ്ങിയവരുണ്ടായിരുന്ന വേദിയില്‍, മാധ്യമങ്ങള്‍ മുഴുവന്‍ നിരന്നു നിന്ന വേദിയില്‍ നിങ്ങളാരേലും എന്നെ കണ്ടോ ???? ജനറല്‍ കണ്‍വീനര്‍ അധ്യക്ഷനാകാം…. എന്നിട്ടും മാറി നിന്നിട്ടേയുള്ളൂ…. അന്നും എന്റെയൊരു സെല്‍ഫി ഉണ്ടെങ്കില്‍ അത് ആള്‍ക്കൂട്ടത്തിന് ഇടയിലേ ഉണ്ടാകൂ….
അത് ഇന്നും അങ്ങനെ തന്നെ…. പരമാവധി ക്രൗഡ് കാമറയില്‍ കിട്ടണം എന്ന ഉദ്ദേശത്തില്‍ ഏടുത്ത ഒരു സെല്‍ഫിയെ ദുര്‍വ്യഖ്യാനിക്കുന്നത് ശരിയല്ല….
ആദ്യം അവഗണിച്ച വാര്‍ത്ത കൂടുതല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വരുന്നത്….
പരിഗണനയൊക്കെ വരേണ്ട സമയത്ത് വന്നുകൊള്ളും….
നിങ്ങള്‍ക്ക് സെല്‍ഫിയാണ് വേണ്ടതെങ്കില്‍ ഞാന്‍ ദാ ഇവിടുണ്ട്….
ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ്…. അതുയര്‍ത്തി പിടിച്ചതിന് ഒരുപാട് തല്ല് കൊണ്ടിട്ടുണ്ട്, കൊടുത്തിട്ടുണ്ട്…. പഠനം വരെ നിര്‍ത്തേണ്ടി വന്നിട്ടുണ്ട്….
മരിക്കുംബോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ….
ഒരതൃപ്തിയുമില്ല….
ശ്രീപത്മനാഭ ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: