Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായന: പ്രകാശം പരത്തുന്ന ജീവിതം

കെ. ആര്‍. മോഹന്‍ദാസ്byകെ. ആര്‍. മോഹന്‍ദാസ്
Jul 13, 2025, 03:39 pm IST
inLiterature

ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയ സാധാരണ ജീവിതത്തിന്റെ അടുക്കുകളില്‍നിന്ന് വഴുതിപ്പോകുന്ന അപൂര്‍വ്വ മനുഷ്യരുണ്ട്. അവരില്‍ സാധാരണ ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ പ്രകടനപരതയ്‌ക്ക് വഴങ്ങാത്ത മനസിന്റെ അഗ്‌നിസാന്നിധ്യമുണ്ട്. അത്തരം ജീവിതങ്ങളെ കൂടുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ പ്രകാശം പരത്തുന്ന ഒരു മനസ് നമുക്ക് ആദ്യം മുതല്‍ കാണാനാവും. യാഥാര്‍ത്ഥ്യത്തിന്റെ ഇരുതലവാള്‍മൂര്‍ച്ചകളില്‍ മുറിഞ്ഞു നോവുമ്പോഴും ചെറുത്തു നില്‍പ്പുകള്‍ കാണാനാവും. മനസിന്റെ നിഗൂഢലിപികളില്‍ അവര്‍ സൂക്ഷിക്കുന്ന അനന്യസങ്കല്‍പ്പങ്ങള്‍ക്ക് അപൂര്‍വതകളുണ്ടാവും.

ചിലഗ്രന്ഥങ്ങള്‍ വായനക്കാരനെ അടിമുടി പുനര്‍നിര്‍മിക്കാറുണ്ട്. വിശുദ്ധ ചാവറ; ഒരു ആവാസവ്യവസ്ഥ എന്ന റവ. ഡോ. ജയിംസ് മുല്ലശേരിയുടെ പുസ്തകം വായിച്ചുതീര്‍ത്തപ്പോള്‍ ആദ്യം മനസിലേക്ക് ഓടിവന്ന ചിന്ത കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പുസ്തകം എന്നതായിരുന്നു.

കാലത്തിനു മുന്‍പേ നടന്ന ഒരു പുണ്യപുരോഹിതനെ, നവോത്ഥാന നായകനെ വളരെ ലളിതമായി കാലികപ്രസക്തിയോടെ വായനക്കാര്‍ക്കു മുമ്പില്‍ പുനരവതരിപ്പിക്കുകയാണ് അച്ചന്‍. ഇന്നിന്റെ വര്‍ണപ്പകിട്ടുകള്‍ക്കിടയില്‍ ഇന്നലെകളുടെ ശോഭയെ മറന്നുപോകുന്ന ഒരു പ്രവണത നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യത്തില്‍ ഈ പുനരവതരണം അത്യന്താപേക്ഷിതം തന്നെയാണ്.

കേരള ചരിത്രകാരന്മാര്‍ അത്രകണ്ട് നീതികാണിക്കാത്ത ഒരു സാമൂഹികപരിഷ്‌കര്‍ത്താവാണ് ചാവറയച്ചന്‍ എന്നതില്‍ തര്‍ക്കമില്ല. ആ ചരിത്രകാരന്മാരെ വായിച്ചുവളര്‍ന്ന ഒരു തലമുറയ്‌ക്കുമുമ്പില്‍ കണിശതയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുക ളാണ് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതും വേരുറപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതും. അതുകൊണ്ടുതന്നെ മുല്ലശേരി അച്ചന്റെ ഈ കുറിപ്പുകള്‍ക്ക് പ്രസക്തിയേറെയാണ്.

ചാവറയച്ചനും അദ്ദേഹം നല്‍കിയ സംഭാവനകളും നമ്മുടെ നാടിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് സൂചിപ്പിക്കാന്‍ മുല്ലശേരി അച്ചന്‍ പുസ്തകത്തിനു നല്‍കിയ പേരുതന്നെ ധാരാളം. ആവാസവ്യവസ്ഥ നമ്മുടെ സുഖകരമായ ജീവിതത്തെ എത്രകണ്ട് സ്വാധീനിക്കുന്നുവെന്ന് ഇന്നത്തെ തലമുറയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ വരാന്‍പോകുന്ന സമൂഹത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളയാളാണ് ജയിംസ് മുല്ലശ്ശേരി. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സാഹിത്യപ്രവര്‍ത്തനമാണ് ഈ പുസ്തക രചനയിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. വലിയ ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വഴിവയ്‌ക്കാന്‍ ഈ പുസ്തകത്തിന് ശക്തിയുണ്ട്.

നവോത്ഥാന നായകരുടെ നായകനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള ഈ പുസ്തകം വായനയെ ഗൗരവമായി കാണുന്ന സമൂഹത്തിനു മുന്‍പില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വാതായനങ്ങള്‍ തുറന്നുവയ്‌ക്കുന്നു. ഈ പുസ്തകത്തിന് പ്രൗഢമായ അവതാരിക എഴുതിയ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ നിരീക്ഷണങ്ങള്‍ കാന്തിയും മൂല്യവും ഒത്തിണങ്ങിയ വിശുദ്ധ ചാവറ- ഒരു ആവാസവ്യവസ്ഥ എന്ന ജീവചരിത്രാഖ്യയികയെ അനുവാചക ഹൃദയത്തോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്.

Tags: Malayalam LiteratureBook ReviewHoly Chavara; a habitatവിശുദ്ധ ചാവറ; ഒരു ആവാസവ്യവസ്ഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.