Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ഒരു അര്‍ബുദം പോലെയാണ്. കയറിപ്പിടിക്കുന്ന ഇടത്ത് പെട്ടെന്ന് പരക്കും. മതത്തിന്റെ പേര് പറഞ്ഞ് കയറിക്കൂടിയ എര്‍ദോഗാന്‍ ഇപ്പോള്‍ പാകിസ്ഥാനെ കൂടുതല്‍ ചുറ്റിവരിയുകയാണ്. അവിടെ നിന്നും പരമാവധി നേട്ടമുണ്ടാക്കാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 02:23 pm IST
in World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇസ്ലാമാബാദ്: തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ഒരു അര്‍ബുദം പോലെയാണ്. കയറിപ്പിടിക്കുന്ന ഇടത്ത് പെട്ടെന്ന് പരക്കും. മതത്തിന്റെ പേര് പറഞ്ഞ് കയറിക്കൂടിയ എര്‍ദോഗാന്‍ ഇപ്പോള്‍ പാകിസ്ഥാനെ കൂടുതല്‍ ചുറ്റിവരിയുകയാണ്. അവിടെ നിന്നും പരമാവധി നേട്ടമുണ്ടാക്കാനാണ് ശ്രമം.

സിറിയയില്‍ അതാണ് സംഭവിച്ചത്. സിറിയയില്‍ ബാഷര്‍ അല്‍ അസാദിനെ അട്ടിമറിക്കാന്‍ അമേരിക്കയ്‌ക്കൊപ്പം കൂടിയ എര്‍ദോഗാന് റഷ്യയുടെ ഇടപെടല്‍ കാരണം ആദ്യമൊക്കെ തിരിച്ചടി കിട്ടിയിരുന്നു. അന്ന് സിറിയയിലെ ഭരണാധികാരി ബാഷര്‍ അല്‍ അസ്സാദിനെ ഇറാനും റഷ്യയും പിന്തുണച്ചു. തുര്‍ക്കിയും സൗദിയും യുഎഇയും യുഎസും വിമതര്‍ക്ക് അനുകൂലമായി നിന്നു. റഷ്യയുടെ സൈന്യം നേരിട്ട് സിറിയയില്‍ ഇടപെട്ടതോടെ തുര്‍ക്കിയും യുഎസും പിന്‍മാറിയിരുന്നു. പക്ഷെ ഈയിടെ അമേരിക്കയുമായി ഗൂഢാലോചന നടത്തി ഇസ്രയേല്‍ സഹായത്തോടെ സിറിയയിലെ തന്നെ ഭീകരസംഘടനകളെ കൂട്ടിപിടിച്ച് ബാഷര്‍ അല്‍ അസ്സാദ് ഭരണത്തെ വീഴ്‌ത്തുകയായിരുന്നു. ഉക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടന്ന റഷ്യയ്‌ക്ക് സിറിയയില്‍ നേരിട്ട് ഇടപെടാവുന്ന സാഹചര്യമല്ലാത്തതിനാല്‍ വിമതരുടെ അട്ടിമറി നീക്കത്തിന് മുന്നില്‍ ബാഷര്‍ അല്‍ അസ്സാദിന് പിടിച്ച് നില്‍ക്കാനായില്ല. യുദ്ധത്തില്‍ ഭീകരവാദികളായ വിമത സേന വിജയിച്ചതോടെ ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്താന്‍ സഹായിച്ച എര്‍ദോഗാനും തുര്‍ക്കിയും സിറിയയുടെ വിഭവങ്ങളില്‍ നല്ലൊരു പങ്ക് ഊറ്റുകയാണിപ്പോള്‍. മറ്റ് രാജ്യങ്ങളിലെ വഴക്കുകളില്‍ ഇടപെട്ട് അവിടെ നിന്നും ആയുധം വിറ്റിട്ടോ, ആരെയെങ്കിലും സഹായിച്ചോ വിഭവങ്ങള്‍ ഊറ്റിയെടുക്കുക- അതാണ് എര്‍ദോഗാന്റെ ലാഭം.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയ്‌ക്ക് പുറമെ തീരമേഖലയില്‍ അടുത്ത കാലത്ത് ക്രൂഡ് ഓയില്‍ ശേഖരംകണ്ടെത്തിയിരുന്നെങ്കിലും അത് കുഴിച്ചെടുക്കാനുള്ള സാമ്പത്തിക സ്ഥിതി പാകിസ്ഥാനില്ല. ഈ അവസരം മുതലാക്കി തുര്‍ക്കി പാകിസ്ഥാനില്‍ എണ്ണ പര്യവേക്ഷണവും ഖനനവും സജീവമാക്കാന്‍ പോവുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച് തുര്‍ക്കിയും പാകിസ്ഥാനും കരാറിലെത്തിയതായി അറിയുന്നു.

തുര്‍ക്കിയുടെ വിദേശ കാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍ ഇതേക്കുറിച്ച് പ്രസ്താവന ഇറക്കിയിരുന്നു. എണ്ണ ഖനനത്തിനും പര്യവേക്ഷണത്തിനും പാകിസ്താനുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഇസ്ലാമാബാദിലെത്തിയ തുര്‍ക്കി വിദേശകാര്യമന്ത്രി ഫിദാന്‍ പറഞ്ഞു. മാത്രമല്ല, സ്വര്‍ണം, ചെമ്പ്, ലിഥിയം എന്നിവയുടെ ഖനനത്തിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കുമെന്നും ഹക്കാന്‍ ഫിദാന്‍ പറയുന്നു. അതായത് പാകിസ്ഥാനില്‍ തന്നെ സാന്നിധ്യം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ് എര്‍ദോഗാന്റെ നീക്കമെന്നര്‍ത്ഥം.

പാകിസ്താനിലെ തീരമേഖലയില്‍ എണ്ണ ശേഖരം ഉണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. ഇവിടെ വിശദമായ പരിശോധനയ്‌ക്കും ഖനനത്തിനും ഇരുരാജ്യങ്ങളും അടുത്തിടെ കരാറുണ്ടാക്കിയിട്ടുണ്ട്. ടര്‍കിഷ് പെട്രോളിയം കോര്‍പറേഷനും പാകിസ്താനിലെ മൂന്ന് ദേശീയ എണ്ണ കമ്പനികളും തമ്മിലാണ് കരാര്‍. തീരമേഖലയിലെ 40 ബ്ലോക്കുകള്‍ ഇരുരാജ്യങ്ങളിലെയും എണ്ണകമ്പനികള്‍ ലേലത്തിലെടുക്കുമെന്ന് തുര്‍ക്കിഷ് ഊര്‍ജമന്ത്രി അല്‍പര്‍സ്ലാന്‍ ബയ്‌റക്തര്‍ പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെയും അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹകരണത്തില്‍ മുന്നോട്ട് പോകുന്ന പാകിസ്ഥാനില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് തുര്‍ക്കിയ്‌ക്കും എര്‍ദോഗാനും അറിയാം.അതിനാല്‍ പാകിസ്ഥാന്റെ പ്രകൃതിവിഭവമെങ്കിലും കയ്യടക്കി വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എര്‍ദോഗാന്‍. യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ മിക്ക രാജ്യങ്ങളിലെയും സംഘര്‍ഷങ്ങളില്‍ ഇടപെട്ട് അതില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന നേതാവാണ്. ഒപ്പം അമേരിക്ക പോലുള്ള ആയുധശക്തിയില്‍ മികച്ച് നില്‍ക്കുന്ന രാഷ്‌ട്രങ്ങള്‍ക്ക് വേണ്ടി എന്ത് വിടുപണിയും ചെയ്ത് കൊടുത്ത് അവരുടെ സ്വന്തം ആളായി നില്‍ക്കും. പിന്നീട് ആ രാജ്യങ്ങളിലെ ആധുനികമായ ആയുധങ്ങളും മറ്റും സ്വന്തമാക്കുകയും ചെയ്യും.

ഇറാനില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദിന് വേണ്ടി ഒട്ടേറെ വിടുപണി എര്‍ദോഗാന്‍ ചെയ്തു കൊടുത്തിരുന്നു. അതുകൊണ്ടാണ് ഇറാനുള്ളില്‍ നുഴഞ്ഞുകയറുന്നത് മൊസ്സാദിന് അനായാസമായത്. ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് എര്‍ദോഗാന്‍ ഇത് ചെയ്ത് കൊടുത്തത് എന്നറിയുന്നു. ചെയ്തു കൊടുത്ത സഹായത്തിന് പ്രതിഫലമായി അമേരിക്കയുടെ അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത് ജെറ്റായ എഫ് 35 നേടാന്‍ എര്‍ദോഗാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എര്‍ദോഗാന്റെ കയ്യില്‍ എഫ് 35 കിട്ടിയാല്‍ നാളെ അത് ആര്‍ക്കെതിരെയും ഉപയോഗിക്കാം എന്ന് ഇസ്രയേലിന് ഭയമുണ്ട്. അതിനാല്‍ ട്രംപിനോട് എര്‍ദോഗാന് എഫ് 35 നല്‍കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എര്‍ദോഗാന്‍. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇസ്രയേല്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് എര്‍ദോഗാന്‍ ആരോപിക്കുന്നുണ്ട്.

 

Tags: modipakistanSyriaTurkeyErdoganRecept Tayyip ErdoganTurkey in Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.