എറണാകുളം:പോക്സോ കേസിലെ പ്രതിയായ കോതമംഗലം നഗരസഭ കൗണ്‍സിലര്‍ കെ വി തോമസിനെ പുറത്താക്കി സിപിഎം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ വി തോമസിനെ പുറത്താക്കിയെന്ന് സിപിഎം ഏരിയ കമ്മിറ്റി അറിയിച്ചു.
കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കാന്‍ കെ വി തോമസിനോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി തോമസ്. വിദ്യാര്‍ത്ഥിനിയെ പലയിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കയറിപ്പിടിച്ചു എന്നുമാണ് പരാതി. അതിജീവിതയുടെ പരാതിയില്‍ കോതമംഗലം പൊലീസ് കേസെടുത്തു.
ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കല്‍, സമ്മതമില്ലാതെ സ്പര്‍ശനം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
















