തിരുവനന്തപുരം: ജെ എസ് കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചു.പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്.ഇതോടെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കി.
ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്.ഹൈക്കോടതിയിലെ ധാരണ അനുസരിച്ചാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റി ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന തലക്കെട്ടിലാണ് ചിത്രം തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ചത്. കോടതി രംഗങ്ങളിലെ വിസ്താര ഭാഗങ്ങളില്‍ ജാനകിയെന്ന പേര് പൂര്‍ണമായും മ്യൂട്ട് ചെയ്തിട്ടുണ്ട്. ഈ പതിപ്പിനാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. പിന്നാലെ, അന്തിമാനുമതിയ്‌ക്കായി മുംബയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫിസിലേക്ക് അയച്ചു.
ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പറഞ്ഞു. ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും ഏവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: