തിരുവനന്തപുരം: ബിജെപിക്ക് എല്ലാ സംസ്ഥാനത്തും എല്ലാ സൗകര്യങ്ങളുമുള്ള പാർട്ടി ആസ്ഥാനം എന്ന ആശയവും നടപടികളും അമിത് ഷാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായപ്പോൾ കൈക്കൊണ്ട തീരുമാനമായിരുന്നു. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പാർട്ടിയുടെ പ്രവർത്തന കേന്ദ്രങ്ങളായി മാറുന്ന ഓഫീസുകൾ എന്നതായിരുന്നു സങ്കൽപ്പം.
ഓരോ ഓഫീസിനും വേണ്ടത് എന്തൊക്കെ എന്ന മാർഗ്ഗ നിർദ്ദേശവും പാർട്ടി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹം നിർണ്ണയിച്ചു. പാർട്ടിയുടെ പ്രഭാവം പ്രകടിപ്പിക്കുന്നതോടൊപ്പം പാർട്ടിയുടെ ഉദ്ഭവം മുതലുള്ള ചരിത്രവും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടാവണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഇന്ന് കെ.ജി. മാരാർ ഭവന്റെ അഞ്ചുനിലയിലും കയറിയിറങ്ങിയ അമിത് ഷാ എവിടെയാണ് ലൈബ്രറി എന്നാണ് അന്വേഷിച്ചത്.
പാർട്ടിയുടെ മാത്രമല്ല, ദേശീയ- സംസ്ഥാന രാഷ്‌ട്രീയ ചരിത്രം മാത്രമല്ല, ലോക രാഷ്‌ട്രീയവും പഠിക്കാനും ഗവേഷണം നടത്താനും തക്ക സൗകര്യം ഉണ്ടാക്കമെന്ന സങ്കൽപ്പമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥാലയം. അതിനുതകുന്ന സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: