ന്യൂദല്‍ഹി: കൂടുതല്‍ പേര്‍ക്കു തൊഴിലേകാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഇന്നു രാജ്യമൊട്ടാകെ തൊഴില്‍ മേളകള്‍. ഇന്ന് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിച്ച 51,000 ലധികം യുവാക്കള്‍ക്ക് ഓണ്‍ലൈനായി നിയമനപത്രങ്ങള്‍ നല്കും. നിയമിതരായ ഉദ്യോഗാര്‍ത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്യും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് തൊഴില്‍മേളകള്‍. തൊഴില്‍മേളകള്‍ വഴി 10 ലക്ഷത്തിലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്തെ 47 ഇടങ്ങളിലാണ്, ഇന്ന് 16-ാമത് തൊഴില്‍മേളകള്‍ നടക്കുക. റെയില്‍വെ, ആഭ്യന്തര, ആരോഗ്യ-കുടുംബക്ഷേമ, തൊഴില്‍ മന്ത്രാലയങ്ങള്‍, തപാല്‍, ധനകാര്യ സേവന വകുപ്പുകള്‍ എന്നിവയിലാണ് നിയമനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: