തിരുവനന്തപുരം:തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാല് നടകളിലുമുള്ള സെക്യൂരിറ്റി സംവിധാനത്തിന്റെ കണ്ണ് വെട്ടിച്ച് മെറ്റ കണ്ണട ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടന്ന ഗുജറാത്ത് സ്വദേശിയെ പിടികൂടിയ രണ്ട് ക്ഷേത്രം ജീവനക്കാര്‍ക്ക് ആദരം. ബിജെപി തിരുവനന്തപുരം (സെന്‍ട്രല്‍) ജില്ലാപ്രസിഡന്‍റ് കരമന ജയനാണ് ഇവരെ പൊന്നാട നല്‍കി ആദരിച്ചത്.
ജാഗ്രതയോടെയുള്ള ഇവരുടെ നീരിക്ഷണമാണ് മെറ്റ കണ്ണട ധരിച്ച സുരേന്ദ്ര ഷായെ പിടികൂടാന്‍ സഹായിച്ചത്. ഉള്ളില്‍ രഹസ്യക്യാമറ ഒളിപ്പിച്ചുവെച്ച സ്മാര്‍ട്ട് ഗ്ലാസ് ആണിത്. ഗ്ലാസില്‍ നിന്നും വെളിച്ചം തുടര്‍ച്ചയായി പുറത്തേക്ക് വരുന്നത് കണ്ടപ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. അപകടം മനസ്സിലാക്കിയ ക്ഷേത്ര ജീവനക്കാരി രോഹിണിയും, ക്ഷേത്രം ഗാർഡ് ജയരാജും ചേര്‍ന്നാണ് സുരേന്ദ്ര ഷായെ പിടികൂടിയത്.
ഇയാള്‍ ധരിച്ച കണ്ണട വ്യത്യസ്തമാണെന്ന് രോഹിണിയ്‌ക്കും ജയരാജിനും സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തത്. പ്രതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ പിന്നീട് ഇവര്‍ പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: