തിരുവനന്തപുരം : പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല.76230 പേര്‍ യോഗ്യത നേടി. റാങ്കുകള്‍ മാറി മറിഞ്ഞു.
സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ച 21 പേര്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. നേരത്തെ ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ച 43 പേര്‍ ഉള്‍പ്പെട്ടിരുന്നു.
പുതുക്കിയ ഫലമനുസരിച്ച് ഒന്നാം റാങ്ക് നേടിയത് തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വ ജേക്കബ് തോമസാണ്.എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ്
രണ്ടാം റാങ്ക്. മൂന്നാം റാങ്ക് നേടിയത് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എമില്‍ ഐപ്പ് സക്കറിയ. നാലാം റാങ്ക് നേടിയത് തിരൂരങ്ങാടി സ്വദേശി സയാന്‍
നേരത്തെ പ്രസിദ്ധികരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരന് പുതിയ പട്ടികയില്‍ ഏഴാം റാങ്കാണ് ലഭിച്ചത്. സിബിഎസ്ഇ സിലബസുകാരനായ രണ്ടാം റാങ്കുകാരന് റാങ്കില്‍ മാറ്റമില്ലെങ്കിലും കേരള സിലബസുകാരനായ മൂന്നാം റാങ്കുകാരന്‍ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്തായി .എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് 185 ആയി.
കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പഴയ ഫോര്‍മുല പിന്തുടര്‍ന്ന് പുതിയ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: