തിരുവനന്തപുരം: വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി സസ്പന്‍ഷനിലുളള രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് എത്തി ഫയലുകള്‍ തീര്‍പ്പാക്കി . രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്‌ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.രജിസ്ട്രാറുടെ ചേംബറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേംബറിലേക്ക് പോയതെന്ന് സെക്യൂരിറ്റി ഓഫീസര്‍ വി സിക്ക് റിപ്പോര്‍ട്ട് നല്‍കി
തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്പന്‍ഷന്‍ പിന്‍വലിച്ചെന്ന് പറഞ്ഞാണ് ഡോ കെ എസ് അനില്‍കുമാര്‍ ഓഫീസിലെത്തി ഫയലുകള്‍ നോക്കിയത്. ഇ ഫയലുകള്‍ ഡോ കെ എസ് അനില്‍കുമാറിന് നല്‍കരുതെന്ന വി സിയുടെ നിര്‍ദ്ദേശവും ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ പാലിച്ചില്ല.
ഇതോടെയാണ് മോഹന്‍ കുന്നുമ്മേല്‍ തുടര്‍നടപടി സ്വീകരിച്ചത്. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണം. തനിക്ക് കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ അയക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു.
മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: