ന്യൂദൽഹി : തങ്ങളുടെ രാജ്യത്ത് ജനാധിപത്യം പ്രവർത്തിക്കുന്ന രീതിയിൽ സംതൃപ്തരാണെന്ന് 74 ശതമാനം ഇന്ത്യക്കാർ . 8 വർഷത്തെ പ്യൂ റിസർച്ച് സെന്റർ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . 23 ശതമാനം പേർ മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചത്.
പട്ടികയിൽ ജർമ്മനി (61%), ഇന്തോനേഷ്യ (66%), ഓസ്‌ട്രേലിയ (61%) തുടങ്ങിയ മറ്റ് ജനാധിപത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ് ഇന്ത്യ . കേന്ദ്രത്തിലെ മോദി സർക്കാരിനെ വിമർശിച്ചുകൊണ്ട് ഇന്ത്യയുടെ “ജനാധിപത്യം” ദുർബലമായിരിക്കുന്നു എന്ന് അലമുറയിടുന്ന സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾക്കുള്ള മറുപടിയാണ് ഈ റിപ്പോർട്ട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്ന ആഖ്യാനം സ്ഥാപിക്കാനുള്ള ശ്രമം നടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോഴും, കേന്ദ്രത്തിലെ മോദി സർക്കാർ എല്ലാവരുടെയും ക്ഷേമത്തിനായി ഒരുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. എന്നാൽ രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മിക്ക ഇന്ത്യക്കാരും വിശ്വസിക്കുന്നുവെന്നാണ് പുതിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത് .
2017 മുതൽ പ്യൂ റിസർച്ച് സെന്റർ തുടർച്ചയായി നടത്തിയ സർവേകൾ പ്രകാരം, ഉയർന്ന വരുമാനമുള്ള 12 രാജ്യങ്ങളിലെ പൊതുജനങ്ങൾ ജനാധിപത്യത്തിൽ തൃപ്തരല്ല, ഈ രാജ്യങ്ങളിൽ പൊതുജനങ്ങളുടെ അതൃപ്തിയുടെ ഗ്രാഫ് വളരെ കൂടുതലാണ്.ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ജനാധിപത്യ സംതൃപ്തിയോടെ ഉയർന്നുവന്നിരിക്കുന്നു എന്നാണ് റിപോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: