തിരുവനന്തപുരം: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തിയ അക്രമ സമരത്തില്‍ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് 27 പേര്‍ക്കെതിരെയും കേസെടുത്തത്.സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശാനുസരണമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ പൊലീസിന് മേല്‍വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.
പ്രതികളില്‍ ഉള്‍പ്പെടുന്ന ഒരാളായ വനിത പ്രവര്‍ത്തകയെ നോട്ടീസ് നല്‍കി വിട്ടയക്കും. പൊലീസ് ബാരിക്കേഡ് ഭേദിച്ച് സര്‍വകലാശാല ആസ്ഥാനത്തേ് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്കും വിസിയുടെ ചേംബറിന് സമീപം വരെയും പ്രതിഷേധവുമായെത്തുകയുണ്ടായി.
പൊലീസിന്റെ ഒത്താശയോടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് അക്രമ സമരം നടത്താന്‍ കഴിഞ്ഞത്. പൊലീസ് സമരക്കാരോട് കാട്ടിയ മൃദുസമീപനം വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: