Kerala

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കണം

Published by

തിരുവനന്തപുരം : ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി.പ്രദീപ് കുമാര്‍ ആണ് ഇതു സംബന്ധിച്ച് എല്ലാ യൂണിറ്റധികാരികള്‍ക്കും നിര്‍ദേശം നല്‍കിയത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും ഓഫീസര്‍മാര്‍ യൂണിറ്റുകളിലുണ്ടാകണമെന്നും നിര്‍ദേശിച്ചു

നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കണം. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by