ന്യൂദൽഹി: സംഘടന രൂപീകരിച്ചതിന്റെ ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് രൂപം നൽകി രാഷ്‌ട്രിയ സ്വയംസേവക സംഘം. ദൽഹിയിൽ സമാപിച്ച, മൂന്നു ദിവസത്തെ പ്രാന്തപ്രചാരകന്മാരുടെ ബൈഠക്കിന് ശേഷം ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ഡോ.സുനിൽ ആബേദ്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു.
മൂന്നു വിഷയങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. സംഘ വളർച്ച, ശതാബ്ദി വർഷ പരിപാടികൾ, വിവിധ പ്രദേശങ്ങളിലെ വിവിധ വിഷയങ്ങൾ എന്നിവയാണ് ചർച്ചയായത്.
മണിപ്പൂർ സംഭവ വികാസങ്ങൾ, അവിടെ സമാധാന പുനസ്ഥാപനത്തിന് ആർഎസ്എസ് പ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഴയ സ്ഥിതിയിലാകാൻ കുറച്ചുകൂടി സമയം എടുക്കും എന്ന് വിലയിരുത്തി.
രാജ്യം പുരോഗമിക്കുന്നു, കൂടുതൽ വളരണം, അതിന് സമൂഹത്തെ പങ്കാളിയാക്കുന്നതെങ്ങനെ എന്നകാര്യത്തിലും വിവരങ്ങൾ പങ്കുവെച്ചു. രാജ്യ സുരക്ഷാ കാര്യത്തിൽ അതത് പ്രദേശത്തെ സ്ഥിതിഗതികൾ അറിയിച്ചുവെന്ന് അദ്ദേഹം വിവരിച്ചു. അതത് വിഷയങ്ങളിൽ സർ സംഘചാലകിന്റെയും സർ കാര്യവാഹിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ രാജ്യവ്യാപകമായി 100 പരിശീലന ശിബിരങ്ങൾ നടന്നു. 40 വയസ്സിൽ താഴെയുള്ളവർക്ക് 75 സംഘശിക്ഷ വർഗുകളിൽ 17,609 പേർ പങ്കെടുത്തു. നാഗ്പൂരിൽ നടന്ന രണ്ടാം വർഷ വികാസ് വർഗ്ഗിൽ 8812 പേർ പരിശീലനം നടന്നു. 40 വയസ്സിന് മുകളിൽ ഉള്ളവർക്കായി നടന്നത് 50 വർഗ്ഗുകളാണ്. 4270 പേർ പങ്കെടുത്തു. ആകെ 21879 പേർ പങ്കെടുത്തു.
ശതാബ്ദി വർഷത്തിൽ രാജ്യവ്യാപകമായി ഹിന്ദു സമ്മേളനങ്ങൾ നടത്താൻ ആസൂത്രണം നടത്തിയതായി പ്രചാർ പ്രമുഖ് വിശദീകരിച്ചു. രാജ്യത്തെ എല്ലാ മണ്ഡലത്തിലും ബസ്തികളിലുമായി 1,03019 സമ്മേളനങ്ങൾ നടക്കും. വിശദപരിപാടികൾ പിന്നീട് ചർച്ച നടത്തും.
സംഘടനയുടെ 75 ാം വർഷമായിരുന്നു 2000 ൽ. അന്ന് വൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം ഗ്രാമങ്ങളിൽ സമ്പർക്കം നടത്തിയിരുന്നു. എല്ലാ ജില്ലകളിലും പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യും. വിഷയം, തൊഴിൽ, വിഭാഗം തുടങ്ങി വിവിധ അടിസ്ഥാനത്തിൽ വിവിധ ചർച്ചകളും സമ്മേളനങ്ങളും നടത്തും. അതത് സംസ്ഥാനങ്ങളിൽ പരിപാടികൾ നിശ്ചയിക്കുമെന്ന് അദ്ദേഹം വിവരിച്ചു.
സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും സംഘന എത്തിച്ചേരുക, അവരെ സംഘത്തിന്റെ കൂടെ കൂട്ടുക എന്നതാണ് പദ്ധതി. വിജയദശമിയിൽ നാഗ്പുരിൽ മാത്രമല്ല, എല്ലായിങ്ങളിലും വലിയ പരിപാടികൾ നടത്തും.
പഞ്ചപരിവർത്തനം എന്ന വിഷയത്തിൽ വിശദമായ ചർച്ച നടത്തി. സാമ്പത്തിക, സാങ്കേതിക മേഖലയിലുൾപ്പെടെ വലിയ മുന്നേറ്റം നടക്കുന്നു. എന്നാൽ അതുമാത്രം പോരാ, നമ്മുടെ അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷണവും സമ്പോഷണവും നടക്കണം. പരിസ്ഥിതി, സമൂഹം, കുടുംബം, സർവർക്കും ക്ഷേമം ഉണ്ടാകൽ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കണം. അതിനുള്ള സന്ദേശം സമാജത്തിലെത്തിക്കണം. അതിനുള്ള പദ്ധതികളും ചർച്ച ചെയ്ത് പദ്ധതികൾ ആവിഷ്‌കരിച്ചു.
മാധ്യമപ്രവർത്തനങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടികളിൽ നിന്ന്:
– ആർഎസ്സ്എസ്സ് നിരോധനം ഇപ്പോൾ പറയുന്നത് മാത്രമല്ല, മുമ്പ് ചിലരുടെ ഭരണകാലത്ത് ഉണ്ടായിട്ടുമുണ്ട്. അതൊക്കെ അവർക്കുതന്നെ പിൻവലിക്കേണ്ടിവന്നിട്ടുമുണ്ട്. ചിലത് നിയമത്തിന്റെ ഇടപെടലിലൂടെയും, ചിലത് പ്രക്ഷോഭങ്ങളിലൂടെയുമായിരുന്നു. അതിനാൽ ആ വിഷയം കാര്യമായി എടുക്കുന്നില്ല.
– അതിർത്തി പ്രദേശങ്ങളിൽ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ശാഖാ പ്രവർത്തനം തടസപ്പെടുന്നില്ല. എന്നാൽ അവിടങ്ങളിലെ പ്രവർത്തകരെയും സമാന ആശയത്തിൽ പ്രവർത്തിക്കുന്ന ചില സംഘടനകളേയും സ്വാഭാവികമായും ബാധിക്കുന്നുണ്ട്.
– ബംഗ്ലാദേശ് വിഷയത്തിൽ പരിഹാരത്തിന് സംഘ പ്രവർത്തകർ നിരന്തരമായി പരിശ്രമങ്ങൾ നടത്തുന്നുണ്ട്. അതിന് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്.
– നക്‌സൽ പ്രവർത്തനം ആക്രമണത്തിന്റെ ഗൂഢപദ്ധതികളാണ് നടപ്പാക്കുന്നത്. ജനാധിപത്യ വഴിക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. എന്നാൽ ആക്രമണത്തിന്റെ വഴിയിലുള്ള പ്രവർത്തനങ്ങൾ തടയാനുള്ള സർക്കാർ നീക്കങ്ങൾ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: