ന്യൂദൽഹി: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയതിന് അറസ്റ്റിലായ വ്ളോഗർ ഹരിയാന സ്വദേശി ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ചെലവാക്കിയതിനാൽ പൊതു സമൂഹത്തിന് മുമ്പിൽ വിശദീകരിക്കാൻ റിയാസിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഹമ്മദ് റിയാസിന്റെ ക്ഷണപ്രകാരമാണ് അവർ കേരളത്തിൽ എത്തിയത്. എന്തുകൊണ്ട് ജ്യോതി മൽഹോത്രയെ ക്ഷണിച്ചു എന്നതിന് മുഹമ്മദ് റിയാസ് നിർബന്ധമായും മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് ചാരയെ ഇടത് സർക്കാർ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയും ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി കൃത്യമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പായിരുന്നു. ടൂറിസത്തിന്റെ പുനരുജീവനത്തിനായി വ്‌ളോഗര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തുന്നതിന് വേണ്ടി ‘എന്റെ കേരളം എത്ര സുന്ദരം’ ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ ടൂറിസം വകുപ്പ് നടത്തിയിരുന്നു. ഇതിനായി 41 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. ഇവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടെന്ന് വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് പണം നല്‍കി. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്.
ടൂര്‍ വിത്ത് കേരള ടൂറിസം എന്ന ടാഗ് ലൈനോടെയാണ് ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. 2025 ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കേരള സന്ദര്‍ശനത്തിനു ശേഷം, പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പായി ഇവര്‍ പാകിസ്ഥാനിലേക്ക് പോയി. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ജ്യോതി സ്ഥിരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ്മാസത്തിലാംണ് ജ്യോതി അറസ്റ്റിലായത്.
കണ്ണൂര്‍ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ വീഡിയോ ജ്യോതി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താത്തതും തെയ്യം നടക്കുന്ന പറശ്ശിനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട. ഇതടക്കം അന്വേഷിച്ചുവരികയാണ്. ഇവര്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: