കോട്ടയം : കുറുപ്പന്തറ മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയുടെ സീലിംഗ് ശരിയാക്കുന്നതിനിടെ പള്ളി ട്രസ്റ്റി മരിച്ചു. അസം സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരവിമംഗലം കുറുപ്പംപറമ്പില്‍ ജോസഫ് ഫിലിപ്പാണ് (ഔസേപ്പച്ചന്‍ – 51) മരിച്ചത്. ഞായറാഴ്ച പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ ഒപ്പം കയറിയ കൈക്കാരനും നിലതെറ്റി താഴെ വീഴുകയായിരുന്നു. പണിക്കാരും ഒപ്പം വീണു. സീലിംഗ് നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണം. മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജോസഫിന്‌റ സംസ്‌കാരം പിന്നീട്. ഭാര്യ: മിനി, മക്കള്‍: ലിയോമോള്‍, ലിഡ, ദിയ, സിയാമോള്‍, നിയാമോള്‍.
















