പാലക്കാട്:നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ 12 വയസുളള മകനും പനി. കുട്ടിയെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം യുവതിയുടെ ഭര്‍തൃസഹോദരന്റെ നാല് മക്കളുടെയും യുവതിയുടെ മറ്റൊരു മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ശനിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: