ബീജിംഗ് : തന്റെ വളര്‍ത്തു പൂച്ച സിയാങ്ബയെ പരിപാലിക്കാന്‍ ആളെ തേടി ചൈനയിലെ 82 വയസുളള വയോധികന്‍. വെറുതെയല്ല,അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പാദ്യവും പൂച്ചയെ പരിപാലിക്കുന്ന ആള്‍ക്ക് നല്‍കും.
സംഗതി ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്.
തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ താമസിക്കുന്ന ലോങ് എന്ന് വിളിക്കപ്പെടുന്ന 82 -കാരനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ച ശേഷം, ലോങ് വളര്‍ത്തു പൂച്ചയായ സിയാങ്ബയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ശക്തമായ മഴയുള്ള ഒരു ദിവസമാണ് തെരുവില്‍ നിന്ന് ലോങ് സിയാന്‍ബയെയും മൂന്ന് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് കുഞ്ഞുങ്ങള്‍ മൂന്നും ചത്ത് പോയി. ഇന്ന് ലോങും സിയാങ്ബയും മാത്രമാണ് ഇവിടെ താമസം.
തന്റെ കാല ശേഷം സിയാങ്ബയ്‌ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയാണ് വയോധികന്. ഇതാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വയ്‌ക്കാന്‍ കാരണം. പൂച്ചയെ നന്നായി പരിപാലിക്കാന്‍ സമ്മതമുളള ഏതൊരാള്‍ക്കും തന്റെ ഫ്‌ലാറ്റ്, സമ്പാദ്യം, മറ്റ് സ്വത്തുക്കള്‍ എന്നിവ കൈമാറാമെന്ന് ലോങ് അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍, യോജിച്ച ഒരാളെ ഇതുവരെ കണ്ടെത്താന്‍ ലോങിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലോങിന്റെ കരാറെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് നിയമപരമായ സങ്കീര്‍ണതള്‍ക്ക് കാരണമാകുമോയെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിച്ചു. കരാര്‍ പ്രകാരം സ്വത്തുക്കള്‍ അദ്ദേഹം കൈമാറിയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കള്‍, തങ്ങളുടെ അവകാശം ചൂണ്ടിക്കാട്ടി കേസുകള്‍ നല്‍കിയേക്കാമെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ 2021 ലെ ചൈനയുടെ സിവില്‍ കോഡ് പ്രകാരം ഒരു വ്യക്തിക്ക് തന്റെ സ്വത്തിന്റെ അവകാശം വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിനോ വില്‍ത്രം വഴി വല്‍കാന്‍ അനുവദിക്കുന്നുണ്ട്. അതിനിടെ, നിരവധി പേര്‍ പണം വേണ്ടെന്നും പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: