ജി. മാധവന്‍കുട്ടി
അര്‍ദ്ധ ശതം വര്‍ഷങ്ങള്‍ പിന്നിട്ട-
ണഞ്ഞിടുന്നീയോര്‍മ്മകളില്‍
തെളിഞ്ഞിടുന്നൂ ബലിപീഠത്തില്‍
എരിഞ്ഞടങ്ങിയ സേവകരെ.
ഉതിര്‍ത്ത ചോരത്തുള്ളികള്‍ക്കൊണ്ടീ
പവിത്രമായൊരു മണ്ണിതിലായ്
കുറിച്ച പുതിയൊരു വീരചരിത്രം
മറന്നുപോകുവതെങ്ങിനെ നാം.
കറുത്ത നാളുകള്‍ കൊഴിഞ്ഞു പോയി
തുടുത്ത പുലരി വിടര്‍ന്നല്ലോ
കനത്ത കൈകാല്‍ വിലങ്ങു പൊട്ടി –
ച്ചെറിഞ്ഞ വീരരണഞ്ഞല്ലോ
ദുഷിച്ച ഭരണപ്പരിഷകളെല്ലാം
തകര്‍ന്നു മണ്ണിലടിഞ്ഞല്ലോ
സ്വതന്ത്ര ഭാരത ജനാധിപത്യം
വീണ്ടും മണ്ണിലുയര്‍ന്നല്ലോ?
വിപത്തിനലയൊലി ഭാരതമാകെ
കനത്ത കൂരിരുളായപ്പോള്‍
അണച്ചു മാറോടമ്മാതാക്കള്‍
ശൈശവ കിശോര മൊട്ടുകളെ
പിടിച്ചു വലതു ഭുജത്തിലന്നവര്‍
ഭാരത മൂവര്‍ണ്ണക്കൊടിയെ
കനത്ത കാരാഗൃഹമതിനുള്ളില്‍
രചിച്ചു വീരചരിത്രങ്ങള്‍
കഴുമരമതിലെ കയറിന്നുള്ളില്‍
കഴുകര്‍ കൊത്തി വലിയ്‌ക്കുമ്പോള്‍
കൈകാലസ്ഥികള്‍ മാസം ചിതറി
തടികളുരുണ്ടു തകര്‍ക്കുമ്പോള്‍
കൈ നഖമുള്ളില്‍ സൂചികളേറ്റി
കാടര്‍ കലി തീര്‍ത്തലറുമ്പോള്‍
കാല്‍ക്ഷണമവിടെ പതറിയതില്ല
പൂര്‍വ്വികര്‍ ഭാരത പുത്രന്‍മാര്‍.
ജനിച്ച മണ്ണിന്‍ സ്വാതന്ത്ര്യത്തിന്‍
മഹിമ പുലര്‍ത്താനനവരതം
ഉതിര്‍ത്ത ചോരത്തുള്ളികള്‍ വീണ്ടും
തുടിച്ചിടേണം ഹൃദയത്തില്‍
ജ്വലിച്ചേടണം മനസ്സിന്നുള്ളില്‍
ഭാരത മാതിന്‍ മുഖകമലം
കൊളുത്തിടേണം മാനവ ഹൃത്തില്‍
സംഘാദര്‍ശത്തിരിനാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: