കൊല്ലം: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് കൊല്ലത്ത് സ്വാഗതസംഘം രൂപീകരിച്ചു. തേവള്ളി രാമവര്‍മ ക്ലബില്‍ സംഘടിപ്പിച്ച യോഗം ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു അധ്യക്ഷനായി. മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ഇവന്റ് വിശദീകരിച്ചു.
ടൂറിസം വകുപ്പ് റിട്ട. ഡെ. ഡയറക്ടര്‍ പ്രശാന്ത് വാസുദേവന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍, അസി. മാനേജര്‍ കെ.എസ്. രമേശ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ് എന്നിവര്‍ സംസാരിച്ചു.
ആര്‍. പ്രതാപന്‍നായര്‍ ചെയര്‍മാനും സി.കെ. ചന്ദ്രബാബു ജനറല്‍ കണ്‍വീനറും കെ.എസ്. രമേശ് ജോ. കണ്‍വീനറും പ്രശാന്ത് വാസുദേവന്‍ പ്രൊജക്ട് കോഓര്‍ഡിനേറ്ററുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. കൊല്ലത്തിന്റെ ടൂറിസം വികസനത്തിന് ഗതിവേഗം കൂട്ടാന്‍ വിദഗ്ധരടങ്ങുന്ന സംഘം ആഗസ്ത് അവസാന വാരം ജന്മഭൂമി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ടൂറിസം കോണ്‍ക്ലേവില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: