തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടത്തും.കായികമേള തിരുവനന്തപുരത്താകും.
വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കലോത്സവവും കായിക മേളയും ജനുവരിയിലാണ് നടത്തുക.
കായികമേള ‘സ്‌കൂള്‍ ഒളിംപിക്സ്’ എന്ന പേരിലായിരിക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.
















