കിളിമാനൂർ : അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. കിളിമാനൂർ മാർക്കറ്റ് ബിൽഡിങ്ങിൽ വ്യാപാരം നടത്തിയിരുന്ന കിളിമാനൂർ പുതിയകാവ് സുശാന്ത് വീട്ടിൽ എൻ.സി സുമല്‍ (61) ആണ് മരിച്ചത്.
കിളിമാനൂർ മാർക്കറ്റ് ബിൽഡിങ്ങിൽ വ്യാപാരിയായിരുന്ന പരേതനായ നടരാജൻറെയും പരേതയായ റിട്ട .അധ്യാപിക ചെല്ലമ്മയുടെയും മകനാണ്. സുമൽ ബുധനാഴ്ച രാത്രി മകൾക്കൊപ്പം ബൈക്കിൽ പുതിയകാവിൽ നിന്നും കിളിമാനൂർ ജംഗ്ഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. കിളിമാനൂർ ആലംകോട് രാജ രവിവർമ്മ റോഡിൽ കിളിമാനൂർ സുചിത്ര ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറിൻറെ ഡോർ അലക്ഷ്യമായി തുറന്നതിനെ തുടർന്ന് നടന്ന അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഭാര്യ : ദീപ . മക്കൾ : ഫെബിൻ സുമൽ ,ഫ്ലെമി സുമൽ .കിളിമാനൂർ പോലീസ് കേസെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: