കൊച്ചി: ഡാര്‍ക്ക്നെറ്റ് മയക്കുമരുന്നു ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തി. സംഘത്തിലുള്‍പ്പെട്ടതായി കരുതുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ചോദ്യം ചെയ്തു. ഇവര്‍ കസ്റ്റഡിയിലാണെന്നാണ് സൂചന. ഇടപാടുകളില്‍ ഉള്‍പ്പെട്ട നിരവധിപേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ഞായറാഴ്ച അറസ്റ്റിലായ മൂവാറ്റുപുഴ വള്ളക്കാലിപ്പടി മുളയംകോട്ടില്‍ എഡിസണ്‍ ബാബു, മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി അരുണ്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ബിടെക് പഠനകാലം മുതല്‍ ഇവര്‍ സുഹൃത്തുക്കളും സഹപാഠികളുമാണെന്നാണ് പുറത്തുവരുന്ന വിവരം. ബിടെക് പഠന കാലഘട്ടത്തിലെ മറ്റൊരു സുഹൃത്താണ് ഇടുക്കിയില്‍ ഇന്നലെ അറസ്റ്റിലായ റിസോര്‍ട്ട് ഉടമ.
ഞായറാഴ്ച രാവിലെ ഓള്‍ഡ് വൈഎംസിഎ റോഡിലുള്ള എഡിസന്റെ വീട്ടിലെത്തിയ എന്‍സിബി സംഘം ദിവസത്തെ പരിശോധനയ്‌ക്ക് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് എഡിസനെ അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്നിറങ്ങിയത്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുതല്‍ ലഹരി പദാര്‍ത്ഥങ്ങളുടെ അളവെടുക്കാനുള്ള ത്രാസ് വരെ മുറിയിലുണ്ടായിരുന്നു. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ എഡിസണ്‍ ബെംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലായിരുന്നു ജോലി.
അതേസമയം എഡിസണ്‍ കൈകാര്യം ചെയ്തത് എന്‍സിബി ഒരുവര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരിയായിരുന്നുവെന്നാണ് സൂചന. ഇടപാടുകള്‍ക്ക് എഡിസണ്‍ ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകളയാതിനാല്‍ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും കണ്ടെത്തിയിരുന്നു. ഡോ. സിയൂസ് കാര്‍ട്ടലുമായി എഡിസണ് അടുത്ത ബന്ധമുണ്ടെന്നും ഈ കാര്‍ട്ടലില്‍ നിന്നാണ് എഡിസണ് ആവശ്യമായ ലഹരി എത്തിച്ചു നല്‍കിയിരുന്നതെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ലാബിലേക്ക് അയച്ചിരിക്കുന്ന ലഹരിമരുന്നുകളുടെ പരിശോധനാഫലം ലഭിച്ചശേഷം എഡിസണെ കസ്റ്റഡിയില്‍ വാങ്ങുവാനാണ് എന്‍സിബി ഉദ്യേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: