തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ എസ്എഫ്‌ഐയും ഡി വൈ എഫ് ഐയും രാജ്ഭവനിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തം. വെള്ളയമ്പലത്ത് വച്ച് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.എന്നാല്‍ ബാരിക്കേഡ് മറികടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയി.
രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിനമാറിയില്ല. പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗവര്‍ണര്‍ മടങ്ങി പോകണം എന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. ആര്‍ എസ് എസിനെതിരെയും പ്രകോപനപരമായ മുദ്രാവാക്യം വിളികളുയര്‍ന്നു.
രാജ്ഭവന്റെ പ്രധാന കവാടത്തില്‍ നിന്ന് 30 മീറ്റര്‍ അകലെയാണ് സംഘര്‍ഷം നടന്നത്.സ്ഥലത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയ ശേഷം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി.പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: