തിരുവനന്തപുരം : ഗവര്‍ണറെ അപമാനിച്ചെന്ന് കാട്ടി തന്നെ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ സസ്പന്‍ഡ് ചെയ്തതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍.
ഗവര്‍ണറെ അപമാനിച്ചിട്ടില്ലെന്ന നിലപാടിലാണ് ഡോ കെ എസ് അനില്‍കുമാര്‍. ഗവര്‍ണര്‍ വേദിയില്‍ ഇരിക്കുമ്പോള്‍ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. അതിന് മുന്‍പ് താന്‍ അറിയിപ്പ് നല്‍കി.പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചിരുന്നെന്നും തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളില്‍ പറഞ്ഞതൊന്നും ശരിയല്ലെന്നും ഡോ കെ എസ് അനില്‍കുമാര്‍ പറഞ്ഞു
അതിനിടെ, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്എഫ്‌ഐ.അല്‍പ സമയത്തിനകം രാജ്ഭവനിലക്ക് പ്രകടനം നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: