Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 12:51 pm IST
in Kerala

തിരുവനന്തപുരം: സ്വകാര്യ പരിപാടിയില്‍ പോലും ഭാരതാംബയുടെ ചിത്രം വയ്‌ക്കാന്‍ പാടില്ലെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതുന്നതും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ നോക്കുന്നതും അടിയന്തരാവസ്ഥയ്‌ക്ക് സമമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

പ്രതിപക്ഷത്തിരുന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവര്‍ ഇന്ന് രാജ്യം ഭരിക്കുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അഞ്ച് പതിറ്റാണ്ട് ഭരണഘടനാ ഹത്യാ ദിനാചരണത്തിലെ ‘കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.മുരളീധരന്‍.

എന്ത് അധികാരത്തിന്റെ ബലത്തിലാണ് മുഖ്യമന്ത്രി ഗവര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്നും വി. മുരളീധരന്‍ ചോദിച്ചു. ഗവര്‍ണറെ അവഹേളിച്ച വിദ്യാഭ്യാസ മന്ത്രിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ആ മന്ത്രിക്ക് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധത എത്രയാണെന്ന് നിയമസഭയി അദ്ദേഹം നടത്തിയ കോപ്രായത്തിലൂടെ ജനങ്ങള്‍ക്കറിയാം.

അടിയന്തരാവസ്ഥ സാഹചര്യം ഇന്നും കേരളത്തില്‍ നില്‍ക്കുകയാണ്. സര്‍ക്കാറിനു വേണ്ടി നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യാത്തതിന് സെക്രട്ടേറിയറ്റിലെ നിരവധി ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റിക്കൊണ്ട് വായമൂടിക്കെട്ടിച്ച് പണിയെടുപ്പിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയുടെ തുറന്നുപറച്ചിലാണ് അവസാനത്തെ ഉദാഹരണം. ശസ്ത്രക്രിയ നടത്താന്‍ വേണ്ടത്ര ഉപകരണങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസിനെ നിരവധി തവണ അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ല. ഒടുവില്‍ പാവപ്പെട്ട രോഗികള്‍ പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ടി വന്നു. ഇത് തുറന്നുപറഞ്ഞ ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം കരമന ഹരി ഇടപെട്ട് പിന്‍വലിപ്പിച്ചു. കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നത് അടിയന്തരാവസ്ഥ വേറൊരു രൂപത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു സമമാണ്. ഗവര്‍ണറെ തടയുമെന്ന് പറഞ്ഞ് പോലീസിനെയും ഇടത് വിദ്യാര്‍ത്ഥി നേതാക്കളെയും രംഗത്തിറക്കിയിട്ടും ഗവര്‍ണര്‍ പരിപാടിക്ക് വന്നുപോയെങ്കില്‍ കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യശേഷിയുള്ളവര്‍ ഉണ്ടെന്ന ഓര്‍മിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: kerala governorv.muraleedharanstate of emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.