പുതുപ്പള്ളി : തൃക്കോതമംഗലം സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളി കുത്തിത്തുറന്ന് 12 സ്വര്‍ണതാലികള്‍ കവര്‍ന്നു. പള്ളിയില്‍ അടക്കിയ സ്ത്രീകളുടെ സ്വര്‍ണ താലികളാണ് ഓഫീസില്‍ നിന്ന് മോഷ്ടാവ് കവര്‍ന്നത്. സ്റ്റോര്‍ മുറിയില്‍ നിന്ന് കവര്‍ന്ന ഒരു മുണ്ട് പള്ളിയുടെ ശവക്കോട്ടയില്‍ കണ്ടെത്തി. പുലര്‍ച്ചെ പള്ളി തുറക്കാന്‍ എത്തിയ കപ്യാരാണ് വൈദികന്റെ മുറിയും ഓഫീസും തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.കോട്ടയം ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.ശ്രീജിത്തും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: