World

പാകിസ്ഥാനിൽ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 18 പേർ മുങ്ങിമരിച്ചു

സ്വാത് നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 18 പേർ അകപ്പെടുകയായിരുന്നു

Published by

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ ഒരു കുടുംബത്തിലെ 18 പേർ മുങ്ങിമരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. സ്വാത് നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 18 പേർ അകപ്പെടുകയായിരുന്നു.

ഇതിൽ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് രക്ഷാപ്രവർത്തന ഉദ്യോഗസ്ഥർ വിവരം നൽകി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു സംഘത്തിൽ ഈ കുടുംബം ഉണ്ടായിരുന്നു.

കനത്ത മഴയെത്തുടർന്ന് നദിയിലെ ജലനിരപ്പ് വർദ്ധിച്ചപ്പോൾ അവർ നദിയിൽ കുടുങ്ങുകയായിരുന്നു. കാണാതായ മറ്റ് ആളുകളെ കണ്ടെത്താൻ ഇപ്പോഴും വൻതോതിലുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ വടക്കൻ പ്രദേശത്ത് കൂടിയാണ് സ്വാത് നദി ഒഴുകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക