Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് സഹായത്തോടെ ഭീകരവാഴ്ച; പിന്മാറാതെ ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 09:04 am IST
inKerala
സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണറെ തടയാനും ഭാരതമാതാവിന്റെ ചിത്രത്തെ അധിക്ഷേപിക്കാനും എസ്എഫ്‌ഐ നടത്തിയത് നാലുമണിക്കൂര്‍ നേരത്തെ അക്രമം. വൈകിട്ട് 5.30ന് ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പരിപാടി അലങ്കോലമാക്കാനായിരുന്നു എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടത്. അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയില്‍വാസം അനുഭവിച്ചവരെ ആദരിക്കലും പുസ്തകപ്രകാശനവുമാണ് നിശ്ചയിച്ചിരുന്നത്. മൂന്നുമണിയോടെ സെനറ്റ്ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചിട്ടുണ്ടെന്ന് സിപിഎം സന്ദേശവാഹകര്‍ എകെജി സെന്ററിലേക്ക് സന്ദേശം എത്തിച്ചതോടെയാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ സര്‍വകലാശാലയിലേക്കെത്തിയത്.

വൈകിട്ട് 4.30ന് തന്നെ എസ്എഫ്‌ഐക്കാര്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അന്‍പതോളം വരുന്ന ഗുണ്ടകളാണ് എത്തിയത്. എന്നാല്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായിട്ടും നാമമാത്രമായ പോലീസിനെ മാത്രമാണ് ഈ സമയം സുരക്ഷയുടെ ഭാഗമായി എത്തിച്ചിരുന്നത്. ശ്രീപദ്മനാഭ സേവാസമിതിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഗവര്‍ണറെ തടയുമെന്നും ഭാരതാംബയുടെ ചിത്രം എടുത്തുമാറ്റുമെന്നും എസ്എഫ്‌ഐക്കാര്‍ പ്രഖ്യാപിച്ചു. ശ്രീപദ്മനാഭസേവാസമിതിയുടെ നിരവധി പ്രവര്‍ത്തകര്‍ സെനറ്റ്ഹാളിലേക്ക് എത്തിച്ചേര്‍ന്നതോടെ ചെറുത്തുനില്‍പ്പ് സംഘര്‍ഷത്തിലേക്കെത്തുമെന്ന് കണ്ടാണ് കൂടുതല്‍ പോലീസിനെ എത്തിച്ചത്.

ഇതിനിടെ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, ഭാരതാംബയുടെ ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ഭീഷണി ഉയര്‍ത്തി. ഭാരതാംബയുടെ ചിത്രം ഉള്ളതിനാല്‍ അനുമതി റദ്ദാക്കുന്നുവെന്ന് എഴുതിത്തരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതോടെ രജിസ്ട്രാര്‍ പിന്‍വാങ്ങി. ഇതിനിടയില്‍ യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ എസ്എഫ്‌ഐക്കാര്‍ പലവട്ടം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ 6.30 ഓടെ നിശ്ചയിച്ച പരിപാടിയില്‍ മാറ്റമില്ലെന്നും കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും അറിയിച്ച് ഗവര്‍ണറുടെ വാഹനമെത്തി. പ്രധാന ഗേറ്റിലൂടെയാണ് ഗവര്‍ണര്‍ എത്തിച്ചേര്‍ന്നത്. ഈ സമയവും എസ്എഫ്‌ഐക്കാര്‍ പ്രധാനഗേറ്റിനു സമീപം വിശ്വസ്ത പോലീസുകാര്‍ക്കിടയില്‍ മുദ്രാവാക്യം മുഴക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഗവര്‍ണര്‍ സെനറ്റ്ഹാളിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെയിറങ്ങുമ്പോള്‍ തടയുമെന്നായി എസ്എഫ്‌ഐക്കാര്‍. പ്രധാനഗേറ്റില്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തി ഗേറ്റിന് മുന്‍വശം റോഡില്‍ കുത്തിയിരുന്ന് എസ്എഫ്‌ഐക്കാര്‍ മുദ്രാവാക്യം വിളിച്ചു. പരിപാടി സമാപിച്ചപ്പോള്‍ ഗവര്‍ണറെ എകെജി സെന്ററിന് സമീപമുള്ള ഗേറ്റിലൂടെ പുറത്തിറക്കി പുതിയ എകെജി സെന്ററിന് മുന്നിലൂടെ രാജ്ഭവനിലേക്ക് മടങ്ങി. ഇതോടെ എസ്എഫ്‌ഐക്കാര്‍ പ്രകടനം നടത്തി പോലീസ് അകമ്പടിയില്‍ പിരിഞ്ഞുപോയി.

Tags: SFI AttacksKerala Governor Rajendra Vishwanath ArlekarKerala University Senate hall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.