Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ക്കുള്ളത് 11 എയ്ഡഡ് കോളജുകള്‍; സത്യം പറഞ്ഞപ്പോള്‍ വര്‍ഗീയവാദി ആക്കിയെന്ന് വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 10:10 am IST
inKerala
എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കുന്നു. പ്രീതി നടേശന്‍ സമീപം

എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കുന്നു. പ്രീതി നടേശന്‍ സമീപം

കൊച്ചി: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച് സത്യം പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും വര്‍ഗീയവാദിയാക്കിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം ജില്ലയില്‍ ഒറ്റ സ്‌കൂളുകള്‍ പോലും സമുദായത്തിനില്ലെന്ന ദു:ഖം തുറന്നു പറയേണ്ടതുണ്ട്. ആ അനീതിയാണ് തുറന്നു കാണിച്ചത്. തെറ്റുചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ വേദിയിലിക്കെ വെള്ളാപ്പള്ളി പറഞ്ഞു.

പതിനൊന്ന് എയ്ഡഡ് കോളജുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. ഇതില്‍ ആറെണ്ണം അറബി കോളജുകളാണ്. ഒറ്റയെണ്ണം പോലും പിന്നാക്കക്കാര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും സാരഥ്യത്തില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ കണയന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം മൊത്തം മുസ്ലിങ്ങളുടേതല്ല. ഈഴവരും ഹിന്ദുക്കളും അവിടെ പഠിക്കുന്നുണ്ട്. കേരളത്തിലെ ഒന്‍പത് രാജ്യസഭാ എംപിമാരില്‍ ഒരാള്‍ പോലും പിന്നാക്കക്കാരില്‍നിന്നില്ല. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ഗുരുദേവനെക്കുറിച്ച് അറിയാത്ത മുസ്ലിമിനെ നിയമിച്ചപ്പോള്‍ വിമര്‍ശിച്ചിരുന്നു. അപ്പോഴും മുസ്ലിങ്ങള്‍ക്കായി വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ പോകാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം തുറന്നടിക്കുന്നത്. ഗുരുദേവനെക്കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ടെങ്കിലും എസ്എന്‍ഡിപി യോഗത്തെക്കുറിച്ച് ഒന്നും അറിയാത്തയാളാണ് എം.കെ. സാനു. അദ്ദേഹമാണ് യോഗത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. പ്രീതി നടേശന്‍ സംബന്ധിച്ചു.

Tags: malappuramVellappally Natesanaided colleges for Muslims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.