തിരുവനന്തപുരം: ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ നടക്കുന്ന ഒരുകോടി ലളിതാ സഹസ്രനാമ ജപയജ്ഞം ഇന്ന് സമാപിക്കും. ജൂൺ 13 നാണ് യജ്ഞം ആരംഭിച്ചത്. ശ്രീപത്മനാസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരാണ് നേതൃത്വം നൽകുന്നത്. സമൂഹ അർച്ചനയാണ് നടക്കുന്നത്. ക്ഷേത്ര അങ്കണത്തിൽ പ്രത്യേക പന്തൽ ഒരുക്കിയാണ് യജ്ഞം.















