Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍: ആഗോള നിക്ഷേപക സംഗമത്തിന്റെ മറവില്‍ നടന്നത് മാസങ്ങളുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 01:20 pm IST
in Kerala

തിരുവല്ല: ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ എന്ന തട്ടിക്കൂട്ട് പദ്ധതിക്കായുള്ള ആസൂത്രിത നീക്കങ്ങള്‍ ഐടി വകുപ്പിനു കീഴില്‍ തുടങ്ങിയത് ആറ് മാസം മുമ്പേ. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപകസംഗമത്തില്‍ 7000 കോടി മുതല്‍ മുടക്കില്‍ 10,000 പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കുമെന്ന പേരില്‍ ആറന്മുള ഇന്‍ഫോപാര്‍ക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ് പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. വന്‍ തോതില്‍ നിലംനികത്തല്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിരുന്നു. ഭൂമി വേണ്ടാത്ത പദ്ധതികളെന്നും ഭൂമി തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമായിരുന്നു വേര്‍തിരിവ്. വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി വന്‍തോതില്‍ വയല്‍ നിയമപരമായി തരംമാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. നേരത്തെ തരംമാറ്റലിന് അനുമതി നിഷേധിക്കപ്പെട്ട ഭൂമി ആയിരുന്നു ആറന്മുളയിലേത്. എന്നാല്‍ നിയമപരമായ തരംമാറ്റല്‍ ഏതുവിധേനെയും സാധ്യമാക്കാനായിരുന്നു ഐടി വകുപ്പിന്റെ ശ്രമം.

പക്ഷേ, പദ്ധതിരേഖ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയ്‌ക്ക് എത്തിയപ്പോള്‍ തന്നെ തടയപ്പെട്ടു. വന്‍തോതില്‍ വയല്‍ നികത്തേണ്ടിവരുമെന്നതായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനു പിന്നില്‍. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും സംശയങ്ങളുയര്‍ന്നു. ഇന്‍ഫോപാര്‍ക്ക് പദ്ധതിക്കായി വയല്‍ തരംമാറ്റുന്നതിനെ പിന്തുണക്കേണ്ടെന്ന് വ്യവസായ വകുപ്പും കൃഷിവകുപ്പും വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ‘ടോഫല്‍’ കമ്പനിക്ക് പ്രതികൂലമായി. ഇതോടെയാണ് എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കാന്‍ ഐടിവകുപ്പും മുഖ്യമന്ത്രിയും മുന്നിട്ടിറങ്ങിയത്.

ടെക്‌നോപാര്‍ക്കിന്റെ ഫ്രാഞ്ചൈസി എന്ന നിലയ്‌ക്കുള്ള പാര്‍ക്ക് വേണമെന്ന ആവശ്യമാണ് കമ്പനി സര്‍ക്കാരിനു മുന്‍പില്‍ വച്ചത്. സര്‍ക്കാരിനു വേണ്ടി ഐടി സൗകര്യങ്ങളൊരുക്കുന്ന കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പദ്ധതിയില്‍ ഓഹരിയെടുക്കാനും താല്‍പര്യം പ്രകടിപ്പിച്ചു. കെഎസ്‌ഐടിഐഎല്ലിന്റെ പ്രതിനിധിസംഘം ആറന്മുളയിലെത്തി ഭൂമി കാണുകയും ചെയ്തു. ആദ്യമായാണ് ഒരു പദ്ധതിയില്‍ കെഎസ്‌ഐടിഐഎല്‍ ഓഹരി നിക്ഷേപത്തിനു താല്‍പര്യം പ്രകടിപ്പിച്ചത്.

സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്‌ഐടിഐഎല്‍ പദ്ധതിയുടെ ഭാഗമായാല്‍ വിവിധ അനുമതികള്‍ നേടിയെടുക്കല്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍, മുന്‍പു നടപ്പാക്കിയ പദ്ധതികളുടെയും വരുമാനത്തിന്റെയുമടക്കം പല രേഖകളും കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ, പദ്ധതിയില്‍ സുതാര്യതയില്ലെന്നും പിന്മാറുകയാണെന്നും കാട്ടി കെഎസ്‌ഐടിഐഎല്‍ ഒരു മാസം മുന്‍പ് ഐടി വകുപ്പിനു കത്തു നല്‍കി. കൃഷി, റവന്യു വകുപ്പുകള്‍ എതിര്‍ത്തിട്ടും പദ്ധതിക്കായി നിര്‍ബന്ധം പിടിക്കുന്നത് ഐടി, വ്യവസായ വകുപ്പുകളാണ്. ഇതെല്ലാം നിലംനികത്താനുള്ള ആസൂത്രിത തിരക്കഥയുടെ ഭാഗമെന്ന് വ്യക്തമാണ്.

Tags: Aranmula Electronics Clusterglobal investor meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

പുതിയ വാര്‍ത്തകള്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.