Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇഡിയ്‌ക്ക് മുന്‍പില്‍ രണ്ടാമതും ഹാജരാവാതെ റോബര്‍ട്ട് വധേര

ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി തനിക്ക് കിട്ടിയ കൈക്കൂലി ഉപയോഗിച്ച് ലണ്ടനില്‍ റോബര്‍ട്ട് വധേരയുടെ പേരില്‍ ആഡംബരസ്വത്തുക്കള്‍ വാങ്ങിയ കേസിലും ആണ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 07:48 pm IST
in India

ന്യൂദല്‍ഹി: യുകെയില്‍ ആഡംബര ഫ്ലാറ്റ് വാങ്ങാന്‍ വേണ്ടി ഉപയോഗിച്ചത് ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിക്ക് ആയുധക്കച്ചവടത്തില്‍ ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണെന്ന ആരോപണത്തില്‍ വിശദീകരണം തേടാന്‍ ഇഡി വിളിപ്പിച്ചെങ്കിലും രണ്ടാം തവണയും ഹാജരാവാതെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര.

മകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് ജൂണ്‍ 17ന് റോബര്‍ട്ട് വധേര ഹാജാരാകാതിരുന്നത്. നേരത്തെ ജൂണ്‍ 10നും ഇഡി വധേരയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. തൊട്ടു തലേന്നാള്‍ രാത്രി ഫ്ലൂ പിടിച്ചുവെന്ന് വിശദീകരിച്ചാണ് വധേര ആദ്യത്തെ നോട്ടിസിന് ഹാജരാകാതിരുന്നത്.

ഇക്കുറി തന്റെ വിദേശ യാത്ര പ്ലാന‍ുകള്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് റോബര്‍ട്ട് വധേര മാധ്യമങ്ങളോട് പറഞ്ഞു. യുഎഇ, യുകെ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമേ വധേര തിരിച്ചെത്തൂ. എന്തായാലും ഇഡി വീണ്ടും റോബര്‍ട്ട് വധേരയ്‌ക്ക് പുതിയ നോട്ടീസ് അയച്ചിരിക്കുകയാണ്.

ദല്‍ഹിയില്‍ ഗുരുഗ്രാമില്‍ നടത്തിയ കോടികളുടെ ഭൂമി അഴിമതിക്കേസിലും ഇന്ത്യവിട്ട് യുകെയിലേക്ക് ഓടിപ്പോയ ആയുധക്കച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി തനിക്ക് കിട്ടിയ കൈക്കൂലി ഉപയോഗിച്ച് ലണ്ടനില്‍ റോബര്‍ട്ട് വധേരയുടെ പേരില്‍ ആഡംബരസ്വത്തുക്കള്‍ വാങ്ങിയ കേസിലും ആണ് റോബര്‍ട്ട് വധേരയെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

വധേരയുടെ ലണ്ടനിലെ സ്വത്തും 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് റോബര്‍ട്ട് വധേരയുമായുള്ള ബന്ധം ഉപയോഗിച്ച് ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി കോടികളുടെ ആയുധ ഇടപാട് നടത്തിയിരുന്നതായി പറയുന്നു. ഇതില്‍ നിന്നും കിട്ടിയ കോടികളുടെ കൈക്കൂലിയും കമ്മീഷനും ഉപയോഗിച്ചാണ് ലണ്ടനില്‍ ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 2009ല്‍ ലണ്ടനില്‍ 12, ബ്രയാന്‍സ്റ്റോണ്‍ സ്ക്വയര്‍ ഹൗസാണ് റോബര്‍ട്ട് വധേരയുടെ പേരില്‍ വാങ്ങിയത്. പിന്നീട് കോടികള്‍ ചെലവഴിച്ച് ഈ വീട് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആഡംബരസ്വത്തുക്കളുടെ ഉടമസ്ഥാവകാശം റോബര്‍ട്ട് വധേരയുടെ പേരിലായതിനാലാണ് ഏത് പണം ഉപയോഗിച്ചാണ് ആഡംബര സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത് എന്ന് ഇഡി ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി ഇഡി പറയുന്നു.

ലണ്ടനിലെ ആഡംബര വസതി വാങ്ങിയ ഇടപാടിലും റോബര്‍ട്ട് വധേരയും സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധമാണ് ഇഡിയ്‌ക്ക് അറിയേണ്ടത്. ലണ്ടനിലെ സ്വത്തുവാങ്ങിയതിന് പിന്നിലെ ധാനകാര്യ ഇടപാട്, ഇരുവരും തമ്മിലുള്ള വ്യക്തിഗത ബന്ധം, ലണ്ടനിലെ സ്വത്തുക്കളും മലയാളി ബിസിനസുകാരനായ തമ്പിയും തമ്മിലുള്ള ബന്ധം, ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ എന്നിവ ഇഡി പരിശോധിച്ചിട്ടുണ്ട്.

2008ല്‍ ഹരിയാനയില്‍ നടത്തിയ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും റോബര്‍ട്ട് വധേരയ്‌ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. ആ കേസില്‍ ഏപ്രില്‍ 17ന് ഇഡിയ്‌ക്ക് മുന്‍പില്‍ വധേര ഹാജരായിരുന്നു. 2018 മുതല്‍ റോബര്‍ട്ട് വധേര ഇഡിയുടെ അന്വേഷണത്തില്‍ ഉണ്ട്.
വധേരയുടെ അനുയായിയായ സഞ്ജയ് ഭണ്ഡാരി 2016ല്‍ ഇന്ത്യ വിട്ട് യുകെയിലേക്ക് ഓടിപ്പോയിരുന്നു. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സഞ്ജയ് ഭണ്ഡാരിക്കുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലണ്ടനിലെ കോടതിയോട് ഇന്ത്യ അപേക്ഷിച്ചെങ്കിലും തീഹാര്‍ ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിക്കുകയായിരുന്നു. തീഹാറില്‍ തട്ടിപ്പറിയും അക്രമവും നിറഞ്ഞ ഇടമാണെന്നായിരുന്നു അന്ന് ബ്രിട്ടനിലെ കോടതി വിധിച്ചത്.

ഇത് രാഷ്‌ട്രീയ പ്രതികാരമാണെന്ന് റോബര്‍ട്ട് വധേര പറയുന്നു. തനിയ്‌ക്കെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റോബര്‍ട്ട് വധേര ആരോപിക്കുന്നു.

Tags: robert vadrapriyanka vadraSanjay BhandariArms dealerMoeny laundering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)
India

പ്രധാനമന്ത്രി പേടിച്ചുപോയെന്ന് പരിഹസിച്ച് പ്രിയങ്ക വധേര; തറവേല ചെയ്തിട്ട് അഭിമാനം കൊളളുന്നോ എന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

India

രാഹുൽ ബെർലിനിലും വിയറ്റ്നാമിലും അടിച്ചു പൊളിക്കുമ്പോൾ പ്രിയങ്കയ്‌ക്ക് കൂടുതൽ റോളുകൾ; തിരഞ്ഞെടുപ്പുകൾക്കായി  കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

India

പ്രിയങ്ക വലിയ പദവിയിൽ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് ; ഭാര്യയ്‌ക്ക് രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്ന് റോബർട്ട് വാദ്ര

India

‘എല്ലാവരും ഇത് തന്നെ പറയുന്നു , എനിക്കും സമ്മർദ്ദം’ ; പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെക്കുറിച്ച് റോബർട്ട് വാദ്ര

World

“ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ; പ്രിയങ്ക വാദ്രയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇത്രയും സ്‌നേഹമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.