Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളില്‍ ഫൈവ്സ്റ്റാര്‍ മെനു; നക്ഷത്രമെണ്ണി അദ്ധ്യാപകര്‍, തുകയില്‍ വര്‍ദ്ധനവില്ല, നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍

അനീഷ് അയിലം by അനീഷ് അയിലം
Jun 19, 2025, 11:44 am IST
in Kerala

തിരുവനന്തപുരം: വെജ് ബിരിയാണി, എഗ്ഗ് ഫ്രൈഡ് റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്… മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്‌ക്ക മപ്പാസ്… പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു വായിച്ച് നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍. ഭക്ഷണ തുക വര്‍ദ്ധിപ്പിക്കാതെ ഫൈവ്സ്റ്റാര്‍ മെനു ഒരുക്കാനുള്ള നിര്‍ദേശത്തില്‍ നക്ഷത്രമെണ്ണി അധ്യാപകരും.

കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന് ചോറും മൂന്നുകറികളും തൊടുകറിയും ആയിരുന്നു. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് അതിന് സര്‍ക്കാര്‍ അനുവദിച്ചതാക്കട്ടെ ഒരുകുട്ടിക്ക് എല്‍പി വിഭാഗത്തില്‍ (ഒന്നുമുതല്‍ അഞ്ചുവരെ) 6.78 രൂപയും യുപി വിഭാഗത്തില്‍ (ആറു മുതല്‍ എട്ടുവരെ) 10.17 രൂപയും. അതിന് പുറമെ സംസ്ഥാന പോഷാഹാര പദ്ധതിയിലൂടെ പാലും മുട്ടയും കൂടി നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ ഇട്ട വിലയാകട്ടെ ഒരു കുട്ടിക്ക് 4.32 രൂപയും. ഒരുമുട്ട പോലും ഈ തുകയ്‌ക്ക് കിട്ടില്ല. എന്നിട്ടും അദ്ധ്യാപകര്‍ കടംവാങ്ങി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. പക്ഷെ സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശികയാക്കി. ഇതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആധാരം പണയപ്പെടുത്തിയ അദ്ധ്യാപകര്‍വരെയുണ്ട്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കുടിശ്ശിക അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് ഈവര്‍ഷം 6.78 രൂപയ്‌ക്കും 10.17 രൂപയ്‌ക്കുമൊക്കെ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബിരിയാണിയും ഫ്രൈഡ് റൈസും എന്നാണെന്ന ചോദ്യവുമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരോട് ചോദിച്ചും തുടങ്ങി. കൂടാതെ കഞ്ഞിയും പയറും നല്‍കിയിരുന്ന കാലത്തെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും പാചകതൊഴിലാളികളെ നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാല്‍ പുതിയ മെനു അനുസരിച്ച് 100 കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ രണ്ട് പാചകത്തൊഴിലാളിയെങ്കിലും വേണം. ഇപ്പോഴത്തെ വേതനം
തന്നെ കുറവായതിനാല്‍ പാചകത്തൊഴിലാളികള്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്കക്കുരുവുണ്ടോ കുറച്ചെടുക്കാന്‍…?
പതിമൂന്നാം ദിവസം ചക്കക്കുരു പുഴുക്ക് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ത്തന്നെ ചക്കക്കുരു കിട്ടാനില്ല. ചക്ക സീസണ്‍ കഴിഞ്ഞാല്‍ ചക്കക്കുരു കാണാന്‍പോലും കിട്ടില്ല. ഓരോ കുട്ടിയുടെ വീട്ടിലും അയല്‍പ്പക്കത്തുമൊക്കെ ചക്കക്കുരു അന്വേഷിച്ച് അദ്ധ്യാപകര്‍ കയറി ഇറങ്ങേണ്ടിവരും. അതുപോലെതന്നെ ചീരത്തോരനും കോവയ്‌ക്കായുമൊക്കെ സംഘടിപ്പിക്കാനും അരിഞ്ഞെടുക്കാനുമെല്ലാം പെടാപ്പാടുപെടും. പനീറും വേണ്ടത്ര സുലഭമല്ല. കൂടാതെ തേങ്ങയ്‌ക്ക് കിലോയ്‌ക്ക് 80നോടടുത്ത് വിലയുണ്ട്. ഇത്രയും കുട്ടികള്‍ക്ക് തേങ്ങാചമ്മന്തി ഒരുക്കാന്‍തന്നെ നല്ലൊരു തുക ചെലവാകും.

Tags: Kerala GovernmentFive-star menu at schooNo increase in amount
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.