കോഴിക്കോട്: വളയം പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ മിന്നല്‍ ചുഴലി.മരങ്ങള്‍ കടപുഴകി . വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി.
വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.
അതേസമയം താമരശേരി ചുരത്തില്‍ ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ മരം നിലംപൊത്താറായ സ്ഥിതിയിലാണ്.ചുരത്തിലൂടെയുള്ള യാത്രക്ക് താമരശേരി പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമെ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: