Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇതുവരെ ഒരു ഡ്രോണ്‍ സൂപ്പര്‍ പവറായി അറിയപ്പെട്ട രാജ്യമായിരുന്നു തുര്‍ക്കിയെ നാണം കെടുത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകളില്‍ ഇന്ത്യ.പാകിസ്ഥാന് വേണ്ടി ഇന്ത്യയിലേക്ക് പറന്നെത്തിയ എല്ലാ തുര്‍ക്കി ഡ്രോണുകളെയും ഇന്ത്യ തകര്‍ത്തിട്ടിരുന്നു. ഇതോടെ പാകിസ്ഥാന് മുന്‍പില്‍ എര്‍ദോഗാന്റെ യുദ്ധവീരന്‍ എന്ന പരിവേഷം നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 12:30 am IST
in India, World, Defence
ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

ന്യൂദല്‍ഹി: ഇതുവരെ ഒരു ഡ്രോണ്‍ സൂപ്പര്‍ പവറായി അറിയപ്പെട്ട രാജ്യമായിരുന്നു തുര്‍ക്കിയെ നാണം കെടുത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകളില്‍ ഇന്ത്യ.പാകിസ്ഥാന് വേണ്ടി ഇന്ത്യയിലേക്ക് പറന്നെത്തിയ എല്ലാ തുര്‍ക്കി ഡ്രോണുകളെയും ഇന്ത്യ തകര്‍ത്തിട്ടിരുന്നു. ഇതോടെ പാകിസ്ഥാന് മുന്‍പില്‍ എര്‍ദോഗാന്റെ യുദ്ധവീരന്‍ എന്ന പരിവേഷം നഷ്ടമായി.
.
തുർക്കിയുടെ ബെയ് രക്തർ ടിബി-2, ബൈക്കര്‍ യിഹ 3 എന്നീ ഡ്രോണുകളെ ഇന്ത്യ പരാജയപ്പെടുത്തിയ രീതി തുർക്കിയുടെ ഡ്രോൺ സാങ്കേതികവിദ്യ ദുര്‍ബലമാണെന്ന് ലോകത്തിന്റെ മുന്‍പില്‍ തുറന്നുകാട്ടി. ഇതോടെ ഈ ഡ്രോണുകള്‍ വാങ്ങിയ രാജ്യങ്ങള്‍ പുതിയ ഓര്‍ഡറുകള്‍ നല്കണോ എന്ന ആശങ്കയിലാണ്. ഒരു ബൈരക്തര്‍ ടിബി2 ഡ്രോണിന്റെ വില 43 കോടി രൂപ (50 ലക്ഷം ഡോളര്‍) വരും. എത്ര പണനഷ്ടമാണ് തുര്‍ക്കി പാകിസ്ഥാന് വരുത്തിവെച്ചത്?

ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. 1980ല്‍ വികസിപ്പിച്ചതാണ് ആകാശ്. ഡിആര്‍ഡിഒ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്തവയാണ് ഇവ. ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമാണ് ആകാശ്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്. 2022ല്‍ ഇന്ത്യ അര്‍മേനിയയ്‌ക്ക് 15 അകാശ് മിസൈല്‍ സംവിധാനം നല്‍കിയത് 6000 കോടി രൂപയ്‌ക്കാണ്.

തുര്‍ക്കി ഡ്രോണായ ബെയ് രക്തർ ടിബി-2നെ അടിച്ചിട്ട മറ്റൊരു സംവിധാനം ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 സംവിധാനമാണ്. നാല് ഡികള്‍ ആണ് ഇതിന്റെ സവിശേഷത. ഡ്രോണുകളെ ആദ്യം ഡിറ്റക്ട് (തിരിച്ചറിയുക) ചെയ്യും. പിന്നീട് ഡിറ്റര്‍ (തടയുക) ചെയ്യും. പിന്നീടാണ് ഡിസ്ട്രോയ് (നശിപ്പിക്കുക) ചെയ്യുക.

ഡിആര്‍ഡിഒ വികസിപ്പിച്ച ഈ ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനം നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സ് ആണ്. ഡ്രോണുകളുടെ ഫ്രീക്വന്‍സി തിരിച്ചറിഞ്ഞ് അതിനെ നിര്‍വ്വീര്യമാക്കുന്ന ജാമിംഗ് സംവിധാനം ഇതില്‍ ഉണ്ട്. ലേസര്‍ നയിക്കുന്ന എനര്‍ജി ആയുധങ്ങള്‍ ഡ്രോണുകളുടെ ചില ഭാഗങ്ങളെ ഉരുക്കിക്കളയുന്നതോടെ ഡ്രോണ്‍ നിലംപൊത്തും.

തുർക്കി അവരുടെ ബെയ് രക്തർ ടിബി-2,  ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ ഉക്രെയ്‌നും അസർബൈജാനും വിറ്റിട്ടുണ്ട്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഈ ബെയ്‌രക്തർ ടിബി-2 ഡ്രോൺ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം ബെയ് രക്തർ ടിബി-2 എന്ന ഡ്രോണില്‍ വിശ്വാസം നഷ്ടമായി. ഇത് തുര്‍ക്കിയുടെ കോടികളുടെ ബിസിനസിനെ ബാധിക്കും. പകരം ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനവും ആന്‍റിഡ്രോണ്‍ ഡി4 സംവിധാനവും വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്.

 

Tags: Turkey dronesAntidroneD4 systemRecept Tayyip ErdoganTurkeyErdoganAkash Missile systemBayraktar TB2Byker YIHA III
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ട്രംപും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ( വലത്ത്)
World

ഇസ്ലാമിക നേറ്റോയെ മുളിയിലേ നുള്ളാന്‍ ട്രംപ്; സൗദി അറേബ്യയോട് തുര്‍ക്കിയുടെയും പാകിസ്ഥാന്റെയും ആയുധങ്ങള്‍ വാങ്ങരുതെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.