India

സനാതനധർമ്മത്തിനൊപ്പം നടന്ന് അനന്ത് അംബാനി ; ഹരിദ്വാറിലെ ശ്രീ ഗംഗാ സഭയ്‌ക്ക് 5 കോടി രൂപ സംഭാവന നൽകി

Published by

ഹരിദ്വാർ ; ഹരിദ്വാറിലെ ശ്രീ ഗംഗാ സഭയ്‌ക്ക് 5 കോടി രൂപ സംഭാവന നൽകി അംബാനി ഗ്രൂപ്പ് ഡയറക്ടർ അനന്ത് അംബാനി. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ഗംഗയിൽ പുണ്യസ്നാനം നടത്താൻ അനന്ത് അംബാനി എത്തിയിരുന്നു. അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ ശ്രീ ഗംഗാ സഭയുടെ ജനറൽ സെക്രട്ടറി തന്മയ് വസിഷ്ഠ, സംഭാവന തുക സഭാ അക്കൗണ്ടിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്തതായി സ്ഥിരീകരിച്ചു.

സനാതന ധർമ്മത്തിൽ ആഴമായ വിശ്വാസമുള്ളവരാണ് അംബാനി കുടുംബം . അവർ പലപ്പോഴും രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ കുടുംബത്തോടൊപ്പം ആരാധന നടത്തുന്നത് കാണാം. അംബാനി കുടുംബം എല്ലാ വർഷവും ഉത്തരാഖണ്ഡിലെ ബദ്രി കേദാർനാഥ് ധാമിലും ദർശനത്തിനായി എത്താറുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by