കോഴിക്കോട് : മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ,രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചപ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തി.
2022ലാണ് അറസ്റ്റിലായ ബിന്ദുവിന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കേസുള്ളത്. അന്നുമുതല്‍ ഈ പൊലീസുകാര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘം പിടിയിലായത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ 9 പേരാണ് അറസ്റ്റിലായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: