Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യം സുസ്ഥിര സാമ്പത്തിക പുരോഗതിയിലേക്ക്

Janmabhumi Online by Janmabhumi Online
Jun 10, 2025, 11:04 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തുടര്‍ച്ചയായി മൂന്നാമതും റിപ്പോ നിരക്കു കുറച്ചത്, ഭാരതം സാമ്പത്തിക മേഖല ഭദ്രമാക്കുന്നതിന്റെ സുചനയാണ്. സാമ്പത്തിക കുതിപ്പ് എന്നതിനേക്കാള്‍ ഇവിടെ അനുയോജ്യം ക്രമമായ പുരോഗതി എന്നു പറയുന്നതായിരിക്കും. ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ വായ്പയെടുക്കുന്നതിന്റെ പലിശയാണ് റിപ്പോ. ഇതാണ് അടിസ്ഥാന പലിശ നിരക്ക്. അതിനാല്‍ റിപ്പോ നിരക്കു കുറയുന്നു എന്നതു സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഇതുവഴി ബാങ്ക് ഇടപാടുകാര്‍ക്ക് വായ്പയുടെ പലിശയില്‍ ഇളവു ലഭിക്കും. അതു വ്യക്തികളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. അവരുടെ വാങ്ങല്‍ ശേഷി കൂടും. അതുവഴി വിപണിയിലേയ്‌ക്കു കൂടുതല്‍ പണമെത്തും. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമാകും. റിപ്പോ നിരക്കു കുറഞ്ഞു വരുംതോറും സാമ്പത്തിക നില സാവധാനം മെച്ചപ്പെട്ട നിലയിലേയ്‌ക്ക് ഉയര്‍ന്നു വരും. സാമ്പത്തിക നിലയുടെ ഓരോ അവലോകന യോഗത്തിനും ശേഷമാണ് റിപ്പോ നിരക്കു പുനര്‍ നിര്‍ണയിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി റിപ്പോ നിരക്കു കുറയുന്നത് തീര്‍ച്ചയായും സാമ്പത്തിക നിലയില്‍ വരുന്ന അനുകൂല മാറ്റമാണ് സൂചിപ്പിക്കുന്നത്. സാധാരണ ഓരോ തവണയും കാല്‍ ശതമാനമോ അതില്‍ താഴെയോ ആണ് പലിശയില്‍ ഇളവു വരുത്താറുള്ളത്. എന്നാല്‍ ഇത്തവണ അത് അര ശതമാനത്തിലെത്തി. ഇതു കൂടുതല്‍ ശുഭസൂചനയാണ്. മൂന്ന് അവലോകന യോഗത്തിലും കൂടിയായി ഒരു ശതമാനമാണ് പലിശയില്‍ വന്ന കുറവ്. ഇതോടെ ഭവന, വാഹന, കാര്‍ഷിക, വായ്പകളുടേയും സ്വര്‍ണപ്പണയത്തിന്റെയും വ്യക്തിഗതവായ്പകളുടേയും പലിശനിരക്കില്‍ മാറ്റം വരുന്നത് ജനങ്ങള്‍ക്കു വലിയ ആശ്വാസമാകും.

സാമ്പത്തിക രംഗത്ത് ഭാരതം ഉയര്‍ച്ചയുടെ പടവിലേയ്‌ക്കു മാറിയത് 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. അതുവരെ അവലോകനങ്ങളിലൊന്നും ഇത്ര ശുഭസൂചകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള ധനനയവും ദീര്‍ഘ വീക്ഷണത്തോടെയുള്ള വിനിമയ രീതിയുമാണ് ഇതിനു വഴി തെളിച്ചത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തു വരുത്തിവച്ച വന്‍ കടബാധ്യതകളില്‍ നിന്നു രാജ്യത്തെ കരകയറ്റേണ്ട ഭാരവും ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവന്നു. ഈ ബഹുമുഖ പ്രശ്നങ്ങളുടെ നടുവില്‍, കര്‍ശനമായ ചില സാമ്പത്തിക നിയന്ത്രണങ്ങളും നടപടികളും വേണ്ടിവന്നു. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതിനു പകരം, സുരക്ഷിത ഭാവിയിലായിരുന്നു സര്‍ക്കാരിന്റെ കണ്ണ്. ജനങ്ങള്‍ക്കുമേല്‍ അമിത സാമ്പത്തിക ഭാരമേല്‍പിക്കാതെ ഖജനാവിലേയ്‌ക്കുള്ള പണം വരവു കൂട്ടുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി ഓരോചുവടിലും സര്‍ക്കാര്‍ മുന്നോട്ടു നീങ്ങി. പരിധിവിട്ട ആനുകൂല്യങ്ങള്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കില്ലെന്നു മാത്രമല്ല, പിന്നോട്ട് അടിക്കുകയും ചെയ്യും. അതിനു പകരം ജനത്തിനു മുന്നില്‍ അവസരങ്ങള്‍ ഒരുക്കി സാമ്പത്തിക ബാധ്യതകളെ മറികടക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഖജനാവിലെ പണംകൊണ്ട് ആനുകൂല്യങ്ങള്‍ നല്‍കി അധികാരം കൈയ്‌ക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ നിരന്തര വിമര്‍ശനങ്ങളുടെയും പരിഹാസത്തിന്റെയും മുള്‍മുനയിലൂടെയാണ് ഇത്തരം നൂതനവും അനിവാര്യവുമായ പരിഷ്‌കാരങ്ങളുമായി ഈ സര്‍ക്കാര്‍ രാഷ്‌ട്രത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിച്ചത്. ആഗോള സാമ്പത്തിക നിലയില്‍ പടിപിടിയായി മേലോട്ടുകയറി നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതും ഇത്തരം കൃത്യമായ ചുവടുവയ്പിന്റെ ഫലമാണ്. ഏറെ വൈകാതെ മൂന്നാം സ്ഥാനത്തും രണ്ടു പതിറ്റാണ്ടിനപ്പുറം രണ്ടാം സ്ഥാനത്തും എത്താവുന്ന നിലയിലാണ് ഭാരതം ഇപ്പോള്‍. അതിലേയ്‌ക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന സത്യം ബാക്കി നില്‍ക്കുന്നു. അതുകൊണ്ട് വിശ്രമിക്കാന്‍ സമയമായിട്ടില്ല.

ആനുകൂല്യങ്ങള്‍ ആരും മോഹിക്കും. പക്ഷേ, അതിരു കവിഞ്ഞ ആനുകൂല്യങ്ങള്‍ മടിയന്‍മാരുടെ രാഷ്‌ട്രത്തെ സൃഷ്ടിക്കും എന്നു പറയാറുണ്ട്. അത്തരം പാതയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ നിശ്ചയദാര്‍ഢ്യവും ദീര്‍ഘ വീക്ഷണവും ലക്ഷ്യബോധവും പദ്ധതികള്‍ നടപ്പാക്കാനുള്ള തന്റേടവും വേണം. ഫലപ്രാപ്തിയേക്കുറിച്ചു ഉറച്ച വിശ്വാസം വേണം. രാഷ്‌ട്രം ആദ്യം എന്ന വിശ്വാസത്തിലുറച്ച പ്രസ്ഥാനത്തിന്റെ കണ്ണികളായ ഭരണാധികാരികള്‍ക്ക് അതു വേണ്ടത്രയൂള്ളതിന്റെ ഫലമാണ് അഴിമതി തീണ്ടാത്ത പതിനൊന്നു വര്‍ഷത്തെ ഭരണം. അതാണ്, പലമേഖലകളിലേയും പോലെ സാമ്പത്തിക രംഗത്തേയും ഈ നേട്ടത്തിനു നിദാനം.

 

Tags: Narendra ModiPM ModiIndia developmentsustainable economic progress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

India

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

India

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഇന്ത്യൻ സമ്മാനം’; അന്താരാഷ്‌ട്ര യോഗ ദിനത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി മോദി

India

അന്താരാഷ്‌ട്ര യോഗ ദിനം: വിശാഖപട്ടണത്ത് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന 3 ലക്ഷം പേരുടെ മഹാസംഗമം

പുതിയ വാര്‍ത്തകള്‍

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies