Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

"പാകിസ്ഥാന്റെ ഭീകരവാദികളായ നേതാക്കള്‍ക്ക് ഉചിതമായ മറുപടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ് മുതല്‍ ശശി തരൂര്‍ വരെ ഉള്ളവര്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ്. പാകിസ്ഥാന്‍ തന്നെ ഇന്ത്യയുടെ വിജയത്തിന്റെ തെളിവുകള്‍ നല്‍കുന്നു. യാതൊരു മര്യാദയുമില്ലാത്ത രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ചാരനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി"- രാഹുല്‍ ഗാന്ധിക്ക് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറയുന്നു.

Janmabhumi Online by Janmabhumi Online
Jun 6, 2025, 08:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പില്‍ കീഴടങ്ങി എന്ന അര്‍ത്ഥത്തില്‍ “നരേന്ദര്‍ സറണ്ടര്‍” എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസ് എന്‍ജികളും സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. “പാകിസ്ഥാന്റെ ഭീകരവാദികളായ നേതാക്കള്‍ക്ക് ഉചിതമായ മറുപടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ് മുതല്‍ ശശി തരൂര്‍ വരെ ഉള്ളവര്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ്. പാകിസ്ഥാന്‍ തന്നെ ഇന്ത്യയുടെ വിജയത്തിന്റെ തെളിവുകള്‍ നല്‍കുന്നു. യാതൊരു മര്യാദയുമില്ലാത്ത രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ചാരനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി”- രാഹുല്‍ ഗാന്ധിക്ക് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറയുന്നു.

“വീഡ്ഡിത്തം വിളമ്പുന്നതിന് ഒരു പരിധിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയില്‍ ഇരിയ്‌ക്കുക എന്നതിനര്‍ത്ഥം രാജ്യത്തിനെതിരെ സംസാരിക്കല്‍ അല്ലെന്ന് പറഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസില്‍ ഒരാളുമില്ലേ?”- കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.

ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചരിത്രം ഇത് ഓര്‍മ്മിയ്‌ക്കും എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമിത് മാളവ്യ ആഞ്ഞടിച്ചത്. “ദോക് ലാം മുതല്‍ പഹല്‍ഗാം വരെ ഇന്ത്യ ഒറ്റക്കെട്ടായി രാജ്യത്തിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കാനും ആഗോളശക്തിയായി ഉയരാനും ശ്രമിക്കുമ്പോഴെല്ലാം രാഹുല്‍ ഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രീയ സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പിനെ എതിര്‍ക്കുന്ന ശക്തികളുമായി എപ്പോഴും കൈകോര്‍ക്കാറുണ്ട്. “- അമിത് മാളവ്യ എക്സില്‍ കുറിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പാകിസ്ഥാന്റെ ഭീകരവാദബന്ധം തുറന്നുകാട്ടാനും യുഎസില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ശശിതരൂരും രാഹുല്‍ ഗാന്ധിയുടെ നരേന്ദര്‍ സറണ്ടര്‍ കാമ്പയിനെ വിമര്‍ശിച്ചു. ഇന്ത്യയ്‌ക്ക് പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് ഒരു മൂന്നാം ശക്തിയുടേയും ആവശ്യമില്ലെന്നായിരുന്നു ശശി തരൂര്‍ യുഎസില്‍ നല്‍കിയ മറുപടി.

“പാകിസ്ഥാന്‍ പറയുന്ന അതേ ഭാഷയില്‍ സംസാരിക്കാന്‍ ഇന്ത്യയ്‌ക്ക് മടിയില്ല. പാകിസ്ഥാന്റെ ഭീകരവാദത്തെ ഇന്ത്യ സൈനിക കരുത്തുകൊണ്ടാണ് മറുപടി പറയുക. അതിന് ഒരു മൂന്നാമത് രാജ്യത്തിന്റെ പിന്തുണ ഇന്ത്യയ്‌ക്ക് ആവശ്യമില്ല” – ശശി തരൂര്‍ പറഞ്ഞു.

“പാകിസ്ഥാനുമായി വെടിനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് യുഎസിന്റെ ആവശ്യമില്ല. പാകിസ്ഥാന്‍ ആക്രമണംനിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തുമെന്ന് പാശ്ചാത്യരാജ്യങ്ങളോട് ഇന്ത്യ പറഞ്ഞിരുന്നു. അവര്‍ അത് പാകിസ്ഥാനോട് പറഞ്ഞുകാണണം. അതാണ് അവര്‍ വെടിനിര്‍ത്തിയത്. അതോടെ ഇന്ത്യയും വെടിനിര്‍ത്തി. അല്ലാതെ വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത്തെ ഒരു രാജ്യത്തിന്റെ ഇടപെടലും ഉണ്ടായിട്ടില്ല.” – ശശി തരൂര്‍ വ്യക്തമാക്കി. നരേന്ദ്ര‍ര്‍ സറണ്ടര്‍ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ശശി തരൂരിന്റെ മറുപടി.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ മാഗ എന്ന പേരെഴുതിയ ഒരു ചുവന്ന തൊപ്പി ധരിച്ചിരുന്നു. അമേരിക്കയെ വീണ്ടും ഗ്രേറ്റാക്കും (മാഗ- )എന്ന ഉറപ്പുനല്‍കി അധികാരത്തില്‍ വന്ന ട്രംപ് മാഗയെ സൂചിപ്പിക്കാനാണ് അതെഴുതിയ തൊപ്പി ധരിച്ചിരുന്നത്. ഈ തൊപ്പിയില്‍ നരേന്ദര്‍ സറണ്ടര്‍ എന്നെഴുതിയാണ് രാഹുല്‍ഗാന്ധിയുടെയും എന്‍ജിഒകളുടെയും കാമ്പയിന്‍ കൊഴുക്കുന്നത്.

സറണ്ടര്‍ ചെയ്തത് രാഹുല്‍ ഗാന്ധി
ഇന്ത്യാപാക് വെടിനിര്‍ത്തലിന് ശേഷം ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം കടന്നാക്രമണം നടത്തിയത് രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയുടെ എത്ര വിമാനങ്ങളാണ് പാകിസ്ഥാന്‍ വെടിവെച്ചിട്ടത് തുടങ്ങി യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ ഓപ്പറേഷന്‍ തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാനെ വിവരമറിയിച്ചു എന്ന നുണപ്രചാരണവും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഇന്ത്യാ പാക് യുദ്ധത്തെക്കുറിച്ചും വ്യാജവാര്‍ത്തകളും കള്ളവിവരങ്ങളും പരത്തുകയാണ് രാഹുല്‍ ഗാന്ധി. പാകിസ്ഥാന്‍ പട്ടാളജനറലിനെപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന വിമര്‍ശനവും വ്യാപകമാവുകയാണ്. പാകിസ്ഥാന്‍ കോണ്‍ഗ്രസ് (രാഹുല്‍) എന്നാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം.

 

 

Tags: fakenewsMisinformationazim munirNarendar SurrenderPak General Azim Munir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

Kerala

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

India

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

ശ്രേയ ഘോഷാലിനെ അറസ്റ്റ് ചെയ്തെന്നുള്ള ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതായി പ്രചരിച്ച വ്യാജവാര്‍ത്ത (ഇടത്ത്) ശ്രേയ ഘോഷാലിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രകടനം (വലത്ത്)
India

ഗായിക ശ്രേയഘോഷാലിനെ കേന്ദ്രം അറസ്റ്റ് ചെയ്തെന്ന് ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത; ഫെയ്‌ക്ക് ന്യൂസാണെന്ന് സ്ഥിരീകരിച്ചു

Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ഡാം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് തുറക്കും: മുന്നറിയിപ്പ് നൽകി അധികൃതർ, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ഒക്ടോബർ 7 കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരൻ ഹകീം മുഹമ്മദ് ഈസ അൽ ഈസയെ വധിച്ച് ഇസ്രായേൽ ; കൊല്ലപ്പെട്ടത് ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ

ആമുഖമാണ് ഏതൊരു ഭരണഘടനയുടെയും ആത്മാവ്, ഭരണഘടനാ ആമുഖം തിരുത്തിയത് ഇന്ത്യയിൽ മാത്രം: ഉപരാഷ്‌ട്രപതി

വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് പിന്നാലെ പാകിസ്ഥാനിൽ ഭൂകമ്പവും! ആളപായമില്ലെന്ന് റിപ്പോർട്ട്

അതി ദാരിദ്ര്യമില്ലാത്ത ജില്ല പ്രഖ്യാപനം: പിണറായി സര്‍ക്കാരിന്‌റേത് കണ്‍കെട്ടു വിദ്യയെന്ന് ജി. ലിജിന്‍ ലാല്‍

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 32 മരണം

കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

അമിത ഭാരവും അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതെയാക്കാൻ രാവിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies