Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2009ല്‍ ബ്രഹ്മോസ് പരീക്ഷണം ലക്ഷ്യം തെറ്റി; സോഫ്റ്റ് വെയര്‍ തകരാര്‍ ശിവതാണുപിള്ള കണ്ടെത്തി; പരിഹരിച്ചതോടെ ലക്ഷ്യം വെച്ച കെട്ടിടം ബ്രഹ്മോസ് ഭസ്മമാക്കി

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:" അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.". കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2025, 10:55 pm IST
in India, Defence

ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച ബ്രഹ്മോസ് എയ്റോസ്പേസിന്റെ ആദ്യ സിഇഒയും എംഡിയുമായിരുന്നു തമിഴ്നാട്ടുകാരനായ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ള. 2009 ജനവരി 20ന് രാജസ്ഥാനിലെ പൊഖ്റാനില്‍ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നു. പക്ഷെ അയച്ച ബ്രഹ്മോസ് ലക്ഷ്യം തെറ്റി മറ്റൊരിടത്താണ് വീണത്.

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:” അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.”. കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം. പുതിയ നാവിഗേഷന്‍ സംവിധാനം ബ്രഹ്മോസില്‍ ഉപയോഗിച്ചതിന് ശേഷമുള്ള പരീക്ഷണമായിരുന്നു അത്. ഉപഗ്രഹം നല്‍കുന്ന സഞ്ചാരപഥം സംബന്ധിച്ച നിര്‍ദേശത്തില്‍ കാലതാമസം നേരിട്ടതായി ശിവതാണുപിള്ള കണ്ടെത്തി. അതിന്റെ ഫലമായി 84 സെക്കന്‍റുകള്‍ മാത്രം സഞ്ചരിക്കേണ്ട ബ്രഹ്മോസ് 112 സെക്കന്‍റുകള്‍ സഞ്ചരിച്ചു. ലക്ഷ്യം വെച്ച ദൂരത്തേക്കാള്‍ എഴ് കിലോമീറ്റര്‍ അപ്പുറത്താണ് ബ്രഹ്മോസ് പരീക്ഷണത്തില്‍ ചെന്ന് വീണത്.

ഒരു മാസത്തിനുള്ളില്‍ ശിവതാണുപിള്ളയുടെ നേതൃത്വത്തില്‍ നാവിഗേഷന്‍ സംവിധാനത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മുഴുവനായി പരിഹരിച്ചു. പിന്നീട് അടുത്ത പരീക്ഷണം നടത്തി. 2009 മാര്‍ച്ച് 29ന് വീണ്ടും ബ്രഹ്മോസ് പരീക്ഷിച്ചു. ഇക്കുറി ദൂരെയുള്ള അനവധി കെട്ടിടങ്ങളില്‍ ഒന്നിനെയാണ് ലക്ഷ്യം വെച്ചത്. സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ച ബ്രഹ്മോസ് വീണ്ടും തൊടുത്തു. രണ്ടര മിനിറ്റാണ് (150 സെക്കന്‍റുകള്‍) സഞ്ചാരസമയം. ബ്രഹ്മോസ് കുതിച്ചു. ഒരു കൂട്ടം വലിയ കെട്ടിടങ്ങളുടെ ഉള്ളിലെ ഒരു ചെറിയ കെട്ടിടമായിരുന്നു ലക്ഷ്യം. തീരെ അപ്രധാനമായ ഒരു കെട്ടിടം. ബ്രഹ്മോസ് കൃത്യമായി അവിടെ പതിച്ചു. ആ കെട്ടിടം തകര്‍ന്നു തരിപ്പണമായി. അങ്ങിനെ ബ്രഹ്മോസ് എന്ന സംഹാരരുദ്രനായ മിസൈല്‍ അവിടെ വിജയിച്ചു.

പിന്നീടും പല പല പരീക്ഷണങ്ങള്‍ നടന്നു. ബ്രഹ്മോസ് കൂടുതല്‍ കൂടുതല്‍ സംഹാരരുദ്രനായി. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തി നേടി. അതാണ് പാകിസ്ഥാനില്‍ കണ്ട ബ്രഹ്മോസ് താണ്ഡവം. ഇനി ബ്രഹ്മോസ് രണ്ടാം ഭാഗം ഒരുങ്ങാന്‍ പോകുന്നു. കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് പറക്കുന്ന ബ്രഹ്മോസ്. അത് താങ്ങാന്‍ പാകിസ്ഥാനെക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല. എങ്കിലും ബ്രഹ്മോസിന് കൃത്യതയും സംഹാരശേഷിയും നല്‍കുന്നതില്‍ ആദ്യകാല ശാസ്ത്രജ്ഞാന ശിവതാണുപിള്ളയുടെ പരിശ്രമങ്ങള്‍ മറക്കാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹംത്തെ ബ്രഹ്മോസിന്റെ നെടുംതൂണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

 

Tags: missileBrahmosBrahmosAerospaceShivathanu PillaiBrahmos test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

World

ഇറാൻ ഇതുവരെ രണ്ടായിരത്തിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഫാർസ് ന്യൂസ് ഏജൻസി ; ലെബനനിൽ നിന്ന് കൂട്ടപലായനം തുടരുന്നു

US

ഇറാനുമായുള്ള യുദ്ധത്തിനിടെ, ഹിരോഷിമയിൽ വർഷിച്ച അണുബോംബിനെക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.