Categories: Kerala

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

Published by

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2025ന് തുടക്കമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി സംഘടിപ്പിക്കുന്ന യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനായാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ തലവും ബ്ലോക്ക് തലവും കഴിഞ്ഞ് ജില്ലാതല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 200ലധികം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
മെയ് 31 ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ. എ റഹീം എം.പി ഉദ്ഘാടനം ചെയ്യും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by