ന്യൂദൽഹി : ഹിന്ദു സ്ത്രീകളുടെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ പ്രത്യേക മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് ബീഹാറിലെ മുസ്ലീം സ്ത്രീകൾ .
പ്രധാനമന്ത്രി നരേന്ദ്ര മോദി സസാരം നഗരത്തിൽ എത്തിയപ്പോഴാണ് മുസ്ലീം സ്ത്രീകൾ ആവേശത്തോടെ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത് . “ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിലാണ് അവർ പ്രത്യേക മെഹന്തി ചടങ്ങ് സംഘടിപ്പിച്ചത് . പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു ചടങ്ങ് മാത്രമായിരുന്നില്ല, സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം കൂടിയായിരുന്നു ഈ മെഹന്ദി ചടങ്ങ്. പല മുസ്ലീം യുവതികളും സിന്ദൂരം തൊട്ടാണ് എത്തിയത് .
ഹിന്ദു, മുസ്ലീം സ്ത്രീകൾ ഒരുമിച്ച് മെഹന്തി ഇടുന്നത് ഇവിടെ കാണാമായിരുന്നു . ലാഡിനി നിവാസികളായ അസ്ഗരി ഖാത്തൂൺ, അസ്മ ഖാത്തൂൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മെഹന്തി ചടങ്ങ് . ‘ മോദിയോട് ഏറെ നന്ദിയുണ്ട് . ഞങ്ങളുടെ സഹോദരങ്ങളുടെ സിന്ദൂരമാണ് അവർ മായ്ച്ചത് . ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി . ഞങ്ങൾക്ക് വലുത് ഞങ്ങളുടെ രാജ്യമാണ്. ‘ പങ്കെടുത്തവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: