പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യറൗണ്ടില്‍ത്തന്നെ അട്ടിമറി. മുന്‍ ലോക രണ്ടാം നമ്പര്‍ താരവും 11-ാം സീഡുമായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലോകറാങ്കിങ്ങില്‍ 81-ാം സ്ഥാനക്കാരനായ ബ്രിട്ടന്റെ കാമറൂണ്‍ നോറിയോട് തോറ്റു. സ്‌കോര്‍ 5-7, 3-6, 6-4, 6-1, 5-7. ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷം മൂന്നും നാലും സെറ്റുകള്‍ മെദ്വദേവ് സ്വന്തമാക്കി. എന്നാല്‍, നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ബ്രീട്ടീഷ് തരം ജയിച്ചുകയറുകയായിരുന്നു.
ജര്‍മനിയുടെ ലോക മൂന്നാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനു ആദ്യറൗണ്ട് വിജയം. അമേരിക്കയുടെ ലീനര്‍ ടിയെന്നെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വരേവ് ജയമാഘോഷിച്ചത്. സ്‌കോര്‍ 6-3, 6-3, 6-4. മറ്റൊരു മത്സരത്തില്‍ ഒമ്പതാം സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡെ മിനോര്‍ സെര്‍ബിയയുടെ ലാസ്്‌ലോ ജെറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി.
സ്‌കോര്‍ 6-3, 6-4, 7-6. ജാനിക് സിന്നര്‍, ആന്ദ്രെ ഷെവ്‌ചെങ്കോ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ കൊക്കോ ഗൗഫ് ഓസ്‌ട്രേലിയയുടെ ഒലിവിയ ഗാഡെക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-2. മൂന്നാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗുലയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. റൊമാനിയയുടെ ആന്‍ക ടോടോനിയെ പരാജയപ്പെടുത്തി. മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്ക ജര്‍മനിയുടെ വിക്‌മേയറെ 6-0, 6-0 എന്ന സ്‌കോറിനും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: