ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വായടപ്പിച്ച് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഈ വിവരം അറിയിച്ചതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. വിദേശകാര്യം സംബന്ധിച്ചുള്ള എംപിമാരുടെ ചര്‍ച്ചായോഗത്തിലായിരുന്നു ജയശങ്കറിന്റെ ഈ വെളിപ്പെടുത്തല്‍.
ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങുന്നതിന് മുന്‍പേ ജയശങ്കര്‍ പാകിസ്ഥാനെ വിവരമറിയിച്ചു എന്ന രീതിയില്‍ രാഹുല്‍ഗാന്ധി ഉയര്ത്തിയ വിമര‍്ശനത്തിനായിരുന്നു ജയശങ്കറിന്റെ ഈ മറുപടി. “ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച ശേഷമാണ് ഇന്ത്യയുടെ ഡിജിഎംഒ . (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചത്”. – ജയശങ്കര്‍ വ്യക്തമാക്കി.
“ചില രാഷ്‌ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്.”- രാഹുല്‍ ഗാന്ധിയെ മനസ്സില്‍വെച്ചുകൊണ്ട് ജയശങ്കര്‍ പറഞ്ഞു.
എന്തിനായിരുന്നു ഇന്ത്യ പാകിസ്ഥാനെ സൈനികമേധാവിയെ വിവരം അറിയിച്ചത്?
മെയ് 16നായിരുന്നു ജയശങ്കര്‍ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്തിയത്. “ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന്റെ സൈനിക ഓഫീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. തീവ്രവാദികേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിക്കുന്നതെന്നും സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഇടപെടാതെ വിട്ടുനില്‍ക്കാന്‍ പാക് സൈന്യത്തിന് സൂചന നല്‍കാനായിരുന്നു ഇത്. പക്ഷെ അവര്‍ അതിന് ഒരുക്കമല്ലായിരുന്നു.” ജയങ്കറിന്റെ ഈ പ്രസ്താവനയില്‍ പിടിച്ചാണ് രാഹുല്‍ ഗാന്ധി വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: