ഗാന്ധിനഗർ: അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ഇന്ത്യയെ കീറി മുറിച്ച ആ രാത്രിയിൽ ആയിരുന്നു കാശ്മീർ മണ്ണിൽ ആദ്യത്തെ ഭീകരാക്രമണം നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുജാഹിദീനുകളുടെ പേരിൽ ഭീകരരുടെ സഹായത്തോടെ പാകിസ്ഥാൻ മദർ ഇന്ത്യയുടെ ഒരു ഭാഗം പിടിച്ചെടുത്തു. ആ ദിവസം ഈ മുജാഹിദീനുകളേ വധിച്ച് കാശ്മീരിൽ ഇന്ത്യൻ സൈന്യത്തേ വ്യന്യസിച്ചിരുന്നുവെങ്കിൽ കാശ്മീർ ഇന്ന് സമാധാന മേഖല ആകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക് അധീന കശ്മീർ തിരിച്ചുപിടിക്കാതെ മുന്നോട്ട് പോകരുതായിരുന്നുവെന്ന് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ വാദിച്ചിരുന്നുവെന്നും എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അദ്ദേഹത്തിന്റെ ഉപദേശം അവഗണിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 1947ൽ ഇന്ത്യയേ ബന്ധിച്ചിരിക്കുന്ന ചങ്ങലകളായിരുന്നു മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാൽ ചങ്ങലകൾ മുറിക്കാൻ ആവശ്യമായ ആയുധങ്ങൾ ആയിരുന്നു മുറിച്ചുമാറ്റിയത്.
1947ന്റെ രാത്രിയിൽ ഇന്ത്യ പലതായി കീറി മുറിക്കപ്പെട്ടു എന്ന യാഥാർത്യം ആണത്. പല നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യ ബ്രിട്ടന്റെ വരവോടെയാണ് ഒന്നിച്ച് ചേർന്നത്. ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യ ഒരു മദർ നേഷനായി മാറി. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആ ഇന്ത്യ കീറി മുറിച്ചു. മദർ ഇന്ത്യ രാജ്യം മൂന്നായി വിഭജിക്കപ്പെട്ട ആ രാത്രിയിൽ ആയിരുന്നു കാശ്മീർ മണ്ണിൽ ആദ്യത്തെ ഭീകരാക്രമണം നടന്നത് എന്ന് നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ഗുജറാത്തിൽ 2 ദിവസത്തേ സന്ദർശനത്തിനെത്തിയതായിരുന്നു മോദി.
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ഗുജറാത്തിലായിരുന്നു, ഇന്നലെ വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഇന്ന് രാവിലെ ഗാന്ധിനഗർ എന്നിവിടങ്ങൾ സന്ദർശിച്ചു. ഞാൻ പോകുന്നിടത്തെല്ലാം ദേശസ്നേഹത്തിന്റെ ഒരു തരംഗം പോലെ തോന്നി, കാവിക്കടലിന്റെ ഇരമ്പൽ പോലെ. കാവിക്കടലിന്റെ ഇരമ്പൽ, ഇളകുന്ന ത്രിവർണ്ണ പതാക, എല്ലാ ഹൃദയങ്ങളിലും മാതൃരാജ്യത്തോടുള്ള അതിരറ്റ സ്നേഹം. കാണാൻ ഒരു കാഴ്ചയായിരുന്നു അത്, മറക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു അത്,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: