Sports

നൂറ്റാണ്ടിലെ ചെസ് പോര് തുടങ്ങി…ഗുകേഷും മാഗ്നസ് കാള്‍സനും നോര്‍വ്വെ ചെസ്സില്‍ കൊമ്പ് കോര്‍ക്കുന്നു

ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്നാണ് ചെസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. മാഗ്നസ് കാള്‍സന്‍ എന്ന ചെസിലെ വിശ്വപ്രതിഭ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷിനെ നേരിടുന്ന മത്സരം. നോര്‍വ്വെ ചെസ്സാണ് ഈ അത്യപൂര്‍വ്വ മത്സരത്തിന് വേദിയായത്. ലോകമാകെ മെയ് 26 അര്‍ധരാത്രി തുടങ്ങിയ ഈ മത്സരം നിരീക്ഷിക്കുകയാണ്.

Published by

ഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്നാണ് ചെസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. മാഗ്നസ് കാള്‍സന്‍ എന്ന ചെസിലെ വിശ്വപ്രതിഭ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷിനെ നേരിടുന്ന മത്സരം. നോര്‍വ്വെ ചെസ്സാണ് ഈ അത്യപൂര്‍വ്വ മത്സരത്തിന് വേദിയായത്. ലോകമാകെ മെയ് 26 അര്‍ധരാത്രി തുടങ്ങിയ ഈ മത്സരം നിരീക്ഷിക്കുകയാണ്.

ഗുകേഷ് ലോകചാമ്പ്യന്‍ പട്ടം നേടാന്‍ പോരെന്ന് പല തവണ മാഗ്നസ് കാള്‍സന്‍ വിമര്‍ശിച്ചിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ മലര്‍ത്തിയടിച്ചാണ് ഗുകേഷ് ലോകചെസ് കിരീടം നേടിയത്. എന്നാല്‍ കാള്‍സന്റെ വിമര്‍ശനങ്ങളെ തള്ളിക്കളയുകയായിരുന്നു പലപ്പോഴും ഗുകേഷ്. പക്ഷെ മാഗ്നസ് കാള്‍സന്‍ പുതിയ ചെസ് രൂപമായ ഫ്രീസ്റ്റൈല്‍ ചെസിലേക്ക് കൂടുമാറുകയും ഗുകേഷ് ക്ലാസിക് ചെസ്സില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരിന് സാധ്യതയില്ലായിരുന്നു.

എന്നാല്‍ ഗുകേഷുമായി ഏറ്റുമുട്ടാന്‍ വേണ്ടി മാത്രമാണ് മാഗ്നസ് കാള്‍സന്‍ ക്ലാസിക് ചെസിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ഈ മത്സരത്തില്‍ മാഗ്നസ് കാള്‍സന്‍ ജയിച്ചാല്‍ ഗുകേഷ് ലോകചാമ്പ്യനാകാന്‍ പോന്ന കളിക്കാരനല്ലെന്ന് ലോകം പറയും. അതല്ല, ഗുകേഷാണ് ജയിക്കുന്നതെങ്കില്‍ മാഗ്നസ് കാള്‍സന്‍രെ വമ്പ് ഒടിയും. ഏതാണ് സംഭവിക്കുക?

2013ല്‍ ആദ്യമായി ലോകചാമ്പ്യനാവുമ്പോള്‍ മാഗ്നസ് കാള്‍സന്റെ പ്രായം 22. പിന്നീട് അഞ്ച് തവണ ലോകചെസ് കീരിടം ചൂടി കാള്‍സന്‍. പിന്നീട് ലോക ചെസ് കിരീടത്തിന് താല്‍പര്യമില്ലാതായതോടെ അതില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് പിന്മാറുകയായിരുന്നു. പക്ഷെ മികച്ച കളിക്കാനുള്ള ലോകറേറ്റിംഗില്‍ കഴിഞ്ഞ ഒരു ദശകമായി മുന്നിട്ട് നില്‍ക്കുകയാണ് മാഗ്നസ് കാള്‍സന്‍. ലോകറാങ്കിങ്ങിലും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒന്നാം സ്ഥാനത്ത് മാഗ്നസ് കാള്‍സന്‍ തന്നെയാണ്. അതെ സമയം ഗുകേഷാകട്ടെ, 18ാം ലോകചെസ് കിരീടം 18ാം വയസ്സില്‍ നേടുക വഴി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന നേട്ടം സ്വന്തമാക്കിയ കളിക്കാരനാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക